HOME
DETAILS
MAL
കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിലംപൊത്തി
backup
August 03 2017 | 18:08 PM
അരീക്കോട്: അധികൃതര്‍ അറ്റക്കുറ്റപ്പണിക്ക് മടിച്ചതോടെ ഒടുവില്‍ കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിലം പൊത്തി. അരീക്കോട് പഞ്ചായത്തിലെ കാരിപ്പറമ്പ് ചെനക്കത്തടം കുടിവെള്ള പദ്ധതിയുടെ ടാങ്കാണ് തകര്‍ന്നത്. 13 വര്‍ഷം മുന്‍പാണ് കുടിവെള്ള വിതരണത്തിനായി ടാങ്ക് സ്ഥാപിച്ചത്.
ടാങ്കിന് ബലക്ഷയം വന്നതോടെ നിരവധി തവണ അധികൃതരെ അറിയിച്ചിരൂന്നെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ടാങ്ക് തകര്‍ന്നതോടെ പദ്ധതിയെ ആശ്രയിച്ചിരുന്ന ചെനക്കത്തടം, നരിയന്കുന്ന്, അരക്കഞ്ചേരി എന്നീ ഭാഗങ്ങളില്‍ 102 കുടുംബങ്ങള്‍ കുടിവെള്ളമില്ലാതെ പ്രയാസം നേരിടുകയാണ്. ആലുക്കല്‍ വയലില്‍ നിര്‍മിച്ച കിണറില്‍ നിന്നാണ് പദ്ധതിയിലേക്ക് വെള്ളം എത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."