HOME
DETAILS
MAL
'വിമാനയാത്ര: മുഖ്യമന്ത്രി മറുപടി പറയണം'
backup
December 10 2018 | 21:12 PM
തൃശൂര്‍: സര്‍ക്കാര്‍ പണം ഉപയോഗിച്ച് പാര്‍ട്ടി നേതാക്കളും കുടുംബങ്ങളും വിമാന യാത്ര നടത്തി ധൂര്‍ത്തടിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. പ്രളയത്തെത്തുടര്‍ന്ന് നവകേരളത്തിനായി യാചിക്കുന്ന സമയത്ത് നേതാക്കളും കുടുംബാംഗങ്ങളും ഖജനാവിലെ പണമെടുത്ത് ധൂര്‍ത്തടിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്. ഓഖി ഫണ്ടുപയോഗിക്കുന്നതും വിവാദമായതിനു പിന്നാലെയാണ് ഇപ്പോള്‍ നവകേരളത്തിനുവേണ്ടി പണം സംഭരിക്കുന്നതിനിടയില് ഇത്തരത്തില്‍ ജനങ്ങളെ പട്ടിണിക്കിട്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. വിമാനയാത്ര നടത്തിയവരില്‍നിന്ന് പണം ഈടാക്കണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."