ഭരണഘടനയെ തകര്‍ക്കുന്ന പാര്‍ട്ടിക്ക് ഭരിക്കാനാവില്ല: അമര്‍ജിത്ത് കൗര്‍
കണ്ണൂര്‍: ഭരണഘടനയെ തകര്‍ക്കുന്ന തരത്തിലുള്ള നടപടിയിലേക്ക് നീങ്ങുന്ന പാര്‍ട്ടിക്ക് രാഷ്ട്രീയ പാര്‍ട്ടിയായി തുടരാന്‍ അവകാശമില്ലെന്ന് എ.ഐ.ടി.യു.സി ദേശീയ ജനറല്‍സെക്രട്ടറി അമര്‍ജിത്ത് കൗര്‍. എ.ഐ.ടി.യു.സി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അത്തരമൊരു പാര്‍ട്ടിക്ക് രാജ്യം ഭരിക്കാനുള്ള അധികാരമില്ല. രാജ്യത്തിന്റെ സമ്പദ്ഘടനയെയും ഭരണഘടനയെയും ലോക മുതലാളിത്തത്തിനും കോര്‍പറേറ്റ് ശക്തികള്‍ക്കും അടിയറവ് വയ്ക്കുന്ന മോദി സര്‍ക്കാരിനെ 2019ഓടെ ജനം തൂത്തെറിയും.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയവരാണ് തൊഴിലാളി വര്‍ഗം. അവര്‍ക്ക് ജനാധിപത്യവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന ഭരണാധികാരികളെ താഴെയിറക്കാനാകും.
ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയെ തകര്‍ക്കുകയാണെന്നും അമര്‍ജിത്ത് വ്യക്തമാക്കി. എളമരം കരീം എം.പി, ആര്‍. ചന്ദ്രശേഖരന്‍, പി. സന്തോഷ്‌കുമാര്‍, കെ.ടി ജോസ് സംസാരിച്ചു. താവം ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി. വര്‍ഗീയവിരുദ്ധ സദസ് നടത്തി. വര്‍ഗീയത ഉയര്‍ത്തുന്ന വെല്ലുവിളികളും ഇന്ത്യയുടെ ഭാവിയും എന്ന വിഷയത്തില്‍ മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍ പ്രഭാഷണം നടത്തി. എ. പ്രദീപന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."