HOME
DETAILS
MAL
ഗുവാഹത്തിയില്‍ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മിഷണറുടെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം
backup
December 14 2019 | 07:12 AM
ഗുവാഹത്തി: പൗരത്വ ബില്ലിനെച്ചൊല്ലി പ്രതിഷേധം നടക്കുന്ന ഗുവാഹത്തിയില്‍ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മിഷണറുടെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം. അക്രമികള്‍ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷന്റെ രണ്ട് സൈന്‍ പോസ്റ്റുകള്‍ നശിപ്പിച്ചു.
സംഭവത്തെത്തുടര്‍ന്ന് ബംഗ്ലാദേശ് ആക്ടിംഗ് വിദേശകാര്യ സെക്രട്ടറി കമ്റുള്‍ അഹ്സാന് ബംഗ്ലാദേശ് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ റിവ ഗാംഗുലി ദാസിനെ വിളിച്ചുവരുത്തി അധിക സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ നിന്ന് ഗുവാഹാട്ടി വിമാനത്താവളത്തില്‍ വന്നിറങ്ങിയ അസിസ്റ്റന്റ് ഹൈക്കമ്മിഷണര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."