HOME
DETAILS
MAL
സംരക്ഷണ ഭിത്തി പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തം
backup
August 03 2017 | 18:08 PM
മരട്: കഴിഞ്ഞ രണ്ടു മാസമായി തകര്‍ന്ന് കിടക്കുന്ന ചമ്പക്കര കനാല്‍ സംരക്ഷണ ഭിത്തി പുനര്നിര്മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കനാല്‍ ഭിത്തി തകര്‍ന്നത് മൂലം കനാല്‍ റോഡ് വഴിയുളള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
നിരവധി വാഹനങ്ങള്‍കടന്നു പോകുന്ന കനാല്‍ റോഡ് അടച്ചിരിക്കുന്നതിനാല്‍ ഇത് വഴി സ്ഥിരമായി യാത്ര ചെയ്യുന്നര്ക്കും കനാലിനരികില്‍ താമസിക്കുന്നവര്‍ക്കും വളരെയേറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
കനാല്‍ സംരക്ഷണ ഭിത്തി എത്രയും വേഗം പുനര്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉള്‍നാടന്‍ ജലഗതാഗത വകപ്പ് ഓഫിസിന് മുമ്പില്‍ ഓഗസ്റ്റ് എട്ടിന് ധര്‍ണ്ണ നടത്തുമെന്ന് പ്രസിഡന്റ് സി.പി ഷാജികുമാര്‍ നഗരസഭ കൗണ്‍സിലര്‍ ആന്റണി ആശാം പറമ്പില്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."