HOME
DETAILS
MAL
ഫാസ്ടാഗ് നടപ്പിലാക്കുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടി; ജനുവരി 15 മുതല്‍ നിര്‍ബന്ധം
backup
December 14 2019 | 11:12 AM
ന്യൂഡല്‍ഹി: വാഹനങ്ങള്‍ക്ക് ടോള്‍ നല്കാന് ഫാസ്ടാഗ് സംവിധാനം നടപ്പാക്കുന്നതിനുള്ള കാലാവധി നീട്ടി. ഈ സംവിധാനത്തിലേക്ക് മാറേണ്ടിയിരുന്ന അവസാനദിവസം നാളെയായിരുന്നു. ഇതാണ് ഒരു മാസം കൂടി നീട്ടിനല്‍കിയിരിക്കുന്നത്.
ജനുവരി 15 മുതല്‍ ഫാസ്ടാഗ് സംവിധാനം നിര്‍ബന്ധമാക്കും. 75 ശതമാനം വാഹനങ്ങളും ഇനിയും ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറിയിട്ടില്ല. ഇതു പരിഗണിച്ചാണ് നടപടി.
ഒപ്പം, ഇന്ന് പരീക്ഷണം നടത്തിയ ടോള്‍ പ്ലാസകളില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതെല്ലാം പരിഹരിക്കാനാണ് സമയം നീട്ടീയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."