HOME
DETAILS
MAL
ന്യൂനപക്ഷ വിധവകള്‍ക്കുള്ള ഭവന നിര്‍മാണപദ്ധതി; അപേക്ഷാ തീയതി നീട്ടി
backup
August 03 2017 | 19:08 PM
തൊടുപുഴ: ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിധവകള്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകള്‍ എന്നിവര്‍ക്കായി 2017 -18 സാമ്പത്തിക വര്‍ഷം ന്യൂനപക്ഷ ക്ഷേമവകുപ്പ് നടപ്പിലാക്കുന്ന ഇമ്പിച്ചിവാവ ഭവന നിര്‍മ്മാണ പദ്ധതി, ഭവന പുനരുദ്ധാരണ പദ്ധതി എന്നിവയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 31വരെ നീട്ടി. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടും, ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, കലക്ടറേറ്റ്, ഇടുക്കി എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരവും അപേക്ഷിക്കാം. അപേക്ഷാഫോറം ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, ന്യൂനപക്ഷ യുവജനതക്കായുള്ള പരിശീലന കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നും നേരിട്ടും വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."