ഹൈസ്‌കൂള്‍ ചെണ്ടമേളത്തില്‍ 16-ാം തവണയും കൊയിലാണ്ടി ജി.വി.എച്ച്.എസിന് ഒന്നാം സ്ഥാനം
കൊയിലാണ്ടി: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ഹൈസ്‌കൂള്‍ ചെണ്ടമേളത്തില്‍ 16ാം തവണയും കൊയിലാണ്ടി ജി.വി.എച്ച്.എസിന് ഒന്നാം സ്ഥാനം. ജില്ലാ കലോത്സവത്തില്‍ രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചത്. തുടര്‍ന്ന് അപ്പീല്‍ നിയമപോരാട്ടം നടത്തിയതിനെ തുടര്‍ന്ന് ലോകായുക്ത മുഖേനെയാണ് മത്സരിക്കാന്‍ യോഗ്യത നേടിയെടുത്തത്. വര്‍ഷങ്ങളായി ചെണ്ടമേളത്തില്‍ കൊയിലാണ്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് വിജയ കൊടി പാറിക്കുന്നത്. ഇത്തവണ ജി. ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള കുട്ടികളാണ് വിജയകിരീടം നേടിയത്.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും എ ഗ്രേഡ് നേടിയിട്ടുണ്ട്. കളിപ്പുരയില്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കൊരയങ്ങാട് വാദ്യസംഘത്തിലെ കലാകാരന്മാരാണ് സ്‌കൂളിനെ പ്രതിനിധീകരിക്കുന്നത്. മറ്റ് പല എയ്ഡഡ് വിദ്യാലയങ്ങള്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് ചെണ്ടമേളത്തിനായി മത്സരത്തിന് ഒരുക്കുമ്പോള്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ രവീന്ദ്രന്‍ യാതൊരു പ്രതിഫലവും വാങ്ങാതെയാണ് സ്‌കൂളിനു വേണ്ടി വാദ്യ പരിശീലനം നല്‍കി വിദ്യാര്‍ഥികളെ മത്സരത്തിന് അയക്കുന്നത്.
സ്‌കൂളിന്റെയും, പി.ടി.എയുടെയും പൂര്‍ണ സഹകരണവും ഇതിനായി നല്‍കുന്നു. സ്‌കൂള്‍ തുറന്നു ഒരു മാസം കഴിയുമ്പോഴെക്കും മത്സരത്തിനായി വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് നിരന്തര പരിശീലനം നല്‍കി സബ്ബ് ജില്ലയിലെക്കും, ജില്ലയിലെക്കും മല്‍സരിപ്പിക്കുന്ന രീതിയാണ്. കഠിനമായ ശിക്ഷണമാണ് കുട്ടികള്‍ വിജയകിരീടം ചൂടാന്‍ മറ്റൊരു കാരണം കാലത്ത് റെയില്‍വേ സ്റ്റേഷനില്‍ നഗരസഭാ ചെയര്‍മാന്‍ കെ. സത്യന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു, പി ടി.എ പ്രസിഡന്റ് അഡ്വ. പി. പ്രശാന്ത് ഹെഡ്മാസ്റ്റര്‍ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."