മോദി സര്‍ക്കാര്‍ രാജ്യത്തെ വിഭജിച്ചു ഭരിക്കാന്‍ ശ്രമിക്കുന്നു: ബെന്നി ബെഹനാന്‍
അടിമാലി: കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ രാജ്യത്തെ വിഭജിച്ചു ഭരിക്കാന്‍ ശ്രമിക്കുകയാണെന്ന് കെ.പി.സി.സി രാഷ്ട്രിയ കാര്യ സമിതി അംഗം ബെന്നി ബെഹനാന്‍. അടിമാലി ബ്ലോക്കിലെ വിവിധ ബുത്തുകളില്‍ ഇന്ദിര ഗാന്ധി ജന്മാശതാബ ദിദിനചരാണവും കുടുംബ സംഗമങ്ങളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശുവിന്റെ പേരിലും ദലിത് ന്യൂനപക്ഷത്തെ വേട്ടായാടുകയാണ്. കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ ജനദ്രോഹ നടപടികളും ആക്രമണവുമാണ് നടത്തുന്നത്. കേന്ദ്രസംസ്ഥാന ഭരണം മറയാക്കി ബി.ജെ.പിയും സി.പി.എമ്മും തലസ്ഥാനത്തെ ആക്രമണ അഴിഞ്ഞാട്ട പരമ്പരയാണ് നടക്കുന്നത്. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടികല്ലാര്‍, യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യക്കോസ്, മുന്‍ ഡി.സി.സി പ്രസിഡന്റ് റോയി. കെ.പൗലോസ്, ജോര്‍ജ് തോമസ്, പി.വി സ്‌കറിയ, ബാബു.പി കുര്യക്കോസ്, പി.ആര്‍ സലിം കുമാര്‍, കെ.ഐ ജീസസ്സ്, ഇന്‍ഫന്റ തോമസ് മണ്ഡലം പ്രസിഡന്റ് മാരയായ എം.ഐ.ജബ്ബാര്‍, കെ.പി ബേബി, പയസ് എന്‍പറമ്പില്‍, കെ.ജെ സിബി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."