HOME
DETAILS
MAL
നികുതി പിരിവില്‍ വര്‍ധന: ലക്ഷ്യം അടുത്ത വര്‍ഷത്തേക്ക് മാറ്റിയെന്ന് ധനമന്ത്രി
backup
December 14 2019 | 18:12 PM
തിരുവനന്തപുരം : സംസ്ഥാനത്തെ നികുതി പിരിവില്‍ 30 ശതമാനം വര്‍ധനവുണ്ടാക്കുമെന്ന ബജറ്റ് ലക്ഷ്യം അടുത്ത വര്‍ഷത്തേക്ക് മാറ്റിയെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷം പുറത്തിറക്കിയ ധവള പത്രത്തില്‍ പറയുന്ന നികുതി പിരിവിലെ പാളിച്ചകള്‍ നികുതി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ താന്‍ നടത്തിയ പ്രസംഗത്തില്‍ നിന്നുള്ളതാണെന്നും മന്ത്രി പറഞ്ഞു. രൂക്ഷമായ ധനഞെരുക്കം ഉണ്ടായിട്ടും ഈ സര്‍ക്കാരിന്റെ ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ മൊത്തം ചെലവ് 16 ശതമാനം വീതം ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."