പ്രതിസന്ധികള്‍ക്കിടെ ജില്ലയില്‍ കാപ്പി വിളവെടുപ്പ്
കല്‍പ്പറ്റ: വിലത്തകര്‍ച്ചയും ഉല്‍പ്പാദനക്കുറവും വിവിധ രോഗങ്ങളും പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ ജില്ലയില്‍ കാപ്പി വിളവെടുപ്പ് ആരംഭിച്ചു.
കനത്ത മഴയെ തുടര്‍ന്നാണ് കാപ്പിക്ക് വിവിധ രോഗങ്ങള്‍ പിടിപെട്ടത്. ഇത്തവണ കാപ്പി ഉല്‍പ്പാദനത്തില്‍ ഇരുപത് ശതമാനമെങ്കിലും കുറവുണ്ടാകുമെന്നാണ് കോഫീ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഉണ്ടക്കാപ്പി ചാക്കിന് 4000 രൂപയിലും താഴേയാണ് ഇപ്പോഴത്തെ വില. ജില്ലയില്‍ സാധാരണ ഡിസംബര്‍ ആദ്യത്തില്‍ തന്നെ കാപ്പിതോട്ടങ്ങളില്‍ കാപ്പി പഴുത്ത് പാകമായിരിക്കും. എന്നാല്‍ ഇപ്പോള്‍ കാപ്പി ചെടികളില്‍ പല അവസ്ഥയിലാണ് കാപ്പി കുരു ഉള്ളത്. പഴുത്ത് പാകമായ കാപ്പിക്കൊപ്പം തന്നെ മുപ്പെത്താത്ത കാപ്പി കുരുവും ഉണങ്ങിയ കാപ്പി കുരുവും കാണാം. ആഗസ്ത് മാസത്തിലുണ്ടായ കനത്ത മഴയാണ് കാപ്പികൃഷിക്ക് തിരിച്ചടിയായത്. തണ്ടുതുരപ്പന്‍, കായ്തുരപ്പന്‍ എന്നീ കീടങ്ങളുടെ ആക്രമണമാണ് കാപ്പി ഉല്‍പാദനത്തെ സാരമായി ബാധിക്കുന്നത്. ജില്ലയില്‍ 67.426 ഹെക്ടര്‍ സ്ഥലത്താണ് കാപ്പികൃഷി ഉള്ളത്. 36.32 സ്ഥലവും കാപ്പികൃഷിയാണ്. അറുപതിനായിരത്തോളം കാപ്പി കര്‍ഷകരാണ് ജില്ലയില്‍ ഉള്ളത്. റോബസ്റ്റ കാപ്പിയാണ് കുടുതലും കൃഷി ചെയ്യുന്നത്. 66.680 മെട്രിക്ക് ടണ്‍ കാപ്പി ഉദ്പാദനമാണ് കോഫി ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."