HOME
DETAILS

അശ്വിനും അഞ്ജനയും ഇനി സര്‍ക്കാര്‍ തണലില്‍

  
backup
August 03 2017 | 19:08 PM

%e0%b4%85%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9c%e0%b4%a8%e0%b4%af%e0%b5%81%e0%b4%82-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%b8%e0%b4%b0

 

ആനക്കര: തിരുമിറ്റക്കോട് പെരിങ്ങന്നൂര്‍ മേനകത്ത് വീട്ടില്‍ പരേതരായ ഗിരീഷിന്റെയും ജിഷയുടെ മക്കളാണ് അശ്വിനും അഞ്ജനയും. ഇവര്‍ക്ക് തുണയായി സര്‍ക്കാര്‍ എത്തി. ഇരുവരുടെയും വിദ്യാഭ്യാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് മൂന്നുലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി.

കഴിഞ്ഞ വര്‍ഷം വാക്കുതര്‍ക്കത്തിനിടെ വടികൊണ്ട് തലക്കടിയേറ്റ് ഗിരീഷ് മരണപ്പെട്ടിരുന്നു. ഭര്‍ത്താവ് മരണപ്പെട്ടതിന്റെ വിഷമത്തില്‍ തൊട്ടടുത്ത ദിവസം ജിഷയും കിണറ്റില്‍ചാടി ആത്മഹത്യ ചെയ്തു. ഇതോടെ കുരുന്നുകള്‍ അനാഥരായി. ഇരുവരുടെയും മരണത്തോടെ നിരാലംബരായ കുട്ടികള്‍ ഗിരീഷിന്റെ സഹോദരന്‍ സന്തോഷിന്റെ സംരക്ഷണത്തിലാണ് കഴിയുന്നത്. ഈ സാഹചര്യത്തിലാണ് കുരുന്നുകള്‍ക്ക് സര്‍ക്കാര്‍ താങ്ങായെത്തുന്നത്.
മരണപ്പെടുന്നതിന് മുമ്പ് ഗീരിഷ് ആധാരം പണയംവെച്ച് തിരുമിറ്റക്കോട് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും രണ്ട് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വായ്പ തിരിച്ചടക്കാനുള്ള കാലാവധി അവസാനിക്കാറായി വരികയായിരുന്നു. ഈ സാഹചര്യത്തില്‍ വായ്പ കുടിശ്ശിക തീര്‍പ്പാക്കി വീട് കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിന് വായ്പയുടെ മുതല്‍ സര്‍ക്കാര്‍ അടക്കുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്. പിഴയും പലിശയും ഒഴിവാക്കാന്‍ സഹകരണ ബാങ്കിന് സഹകരണ വകുപ്പ് മുഖേന നിര്‍ദേശം നല്‍കുകയും ചെയ്യും.
ചാഴിയാട്ടിരി യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അശ്വിന്‍ അഞ്ചാം ക്ലാസിലും അഞ്ജന നാലാം ക്ലാസിലുമാണ്. ഇരുവരും പഠിക്കാനും മിടുക്കരാണ്. തൃശൂര്‍ ജില്ലിയിലെ ആന്തൂരിലെ പ്ലാസ്റ്റിക്ക് കമ്പനിയില്‍ ജോലി ചെയ്യുകയാണ് സന്തോഷ്. സന്തോഷിന്റെ ഭാര്യ ജീനയും ചേര്‍ന്നാണ് ഇവരുടെ രണ്ട് മക്കളെ പോലെ രണ്ട് പേരെയും വളര്‍ത്തുന്നത്.
സന്തോഷ് ജീന ദമ്പതികള്‍ക്ക് സാന്ത്വന, സാംവേദ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. സന്തോഷും മരിച്ച ഗിരീഷും അഞ്ചര സെന്റ് വീതം സ്ഥലത്ത് വീട് വച്ചാണ് താമസിച്ചിരുന്നത്. ഗിരീഷിന്റെ മരണത്തോടെ ഈ വീട് അടച്ചിട്ടിരിക്കുകയാണ്. ഗിരീഷിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ജാമ്യത്തിലിറങ്ങി യാതൊരു മനസാക്ഷിയുമില്ലാതെ നാട്ടില്‍ വിലസുന്നത് കാണുമ്പോള്‍ ഏറെ ദുഃഖമുണ്ടെന്ന് ഈ കുടുംബങ്ങല്‍ പറയുന്നു.
ഒരു കാരണമില്ലാതെ കടം വാങ്ങിയ പണം ചോദിച്ചതിന്റെ പേരിലാണ് വാക്കേറ്റമുണ്ടായതെന്നാണ് പറയുന്നത്. എന്നാല്‍ ഈ തര്‍ക്കം വഴി ഒരു കുടുംബത്തെയാണ് അനാഥമാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago