ജ്വല്ലറി മാനുഫാക്ചേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം നാളെ
തൃശൂര്‍: ജ്വല്ലറി മാനുഫാക്ചേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനവും പൂത്തോളിലെ ജെ.എം.എ ട്രേഡ് സെന്റര്‍ ഉദ്ഘാടനവും നാളെവൈകീട്ട് നാലിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ട്രേഡ് സെന്റര്‍ കോമ്പൗണ്ടില്‍ വൈകീട്ട് നാലിന് മന്ത്രി എ.സി മൊയ്തീന് ഉദ്ഘാടനം നിര്‍വഹിക്കും.
മന്ത്രി വി.എസ് സുനില്‍കുമാര്‍ ജെ.എം.എ ഓഫീസും സി.എന്‍ ജയദേവന് എം.പി സംസ്ഥാന സമ്മേളനവും മേയര്‍ അജിത ജയരാജന് ലോക്കര്‍ റൂമും ഉദ്ഘാടനം ചെയ്യും. ജെ.എം.എ രക്ഷാധികാരി സി.എസ് അജയകുമാര്‍ അധ്യക്ഷനാകും.
മെമ്പര്‍മാരുടെ മക്കളില്‍ എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ഡി.സി.സി വൈസ് പ്രസിഡന്റ് ഐ.പി പോള്‍, കൗണ്‍സിലര്‍ കെ. സുകുമാരന്‍, ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സി.എ സലീം പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജെ.എം.എ സംസ്ഥാന പ്രസിഡന്റ് കുരിയപ്പന്‍ കെ. എരിഞ്ഞേരി, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സാബു, ട്രഷറര്‍ തോമസ് കോനിക്കര, സെക്രട്ടറി പോളി നീലങ്കാവില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."