ഐ.എന്‍.ടി.യു.സി ഓഫിസ് പൊളിച്ച് മാറ്റാന്‍ ശ്രമം; ഇറിഗേഷന്‍ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് നേതാക്കള്‍ തടഞ്ഞു
ദേശമംഗലം: പഞ്ചായത്തിലെ കൊണ്ടയൂരില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരുന്ന ഐഎന്‍ടിയുസി യൂണിയന്റെ ഓഫീസ് പൊളിച്ച് മാറ്റാന്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമം കോണ്‍ഗ്രസ് നേതാക്കളും, തൊഴിലാളികളും ചേര്‍ന്ന് പരാജയപ്പെടുത്തി.
പഞ്ചായത്ത് പ്രസിഡണ്ട് എം. മഞ്ജുളയുടെ നേതൃത്വത്തിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ഉദ്യോഗസ്ഥരുമായി വാക് വാദത്തില്‍ ഏര്‍പ്പെട്ടത് മേഖലയില്‍ ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ചെറുതുരുത്തി പൊലിസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. കൊണ്ടയൂര്‍ മൂന്നാം വാര്‍ഡിലാണ് ഐ എന്‍ ടി യു സി ഓഫീസ് പ്രവര്‍ത്തിയ്ക്കുന്നത്. ജീര്‍ണ്ണാവസ്ഥയിലായ ഓഫീസ് അറ്റകുറ്റപണി നടത്തുന്നതിനിടയിലായിരുന്നു ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കണമെന്ന് ആവശ്യപ്പെടുകയും, പൊളിച്ച് നീക്കാന്‍ ശ്രമം നടത്തുകയുമായിരുന്നു.
ഇതോടെയാണ് കോണ്‍ഗ്രസ് നേതാക്കളായ മഞ്ജുള, കെ. േപ്രമന്‍, ഷെഹീര്‍ദേശമംഗലം, പി.എസ്. ലക്ഷമണന്, പി.ഐ. ഷാനവാസ്, എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്. തുടര്‍ന്ന് പൊലിസിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ നിലവിലെ കെട്ടിടത്തിന് മുകളില്‍ ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്തില്ലെന്ന് തൊഴിലാളികള്‍ ഉറപ്പ് നല്കി. ഇതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."