മനുഷ്യക്കടത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
കൊടുങ്ങല്ലൂര്‍: കേരള തീരം വഴി 65 ഓളം ശ്രീലങ്കന്‍ തമിഴ് വംശജര്‍ ആസ്‌ട്രേലിയയിലേക്ക് കടക്കുവാന്‍ സാധ്യതയുള്ളതായി സംസ്ഥാന ഇന്റലിജന്റ്‌സ് വിഭാഗം മുന്നറിയിപ്പ് നല്‍കി.മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തീരദേശ മേഖലയില്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ജില്ലാ പൊലിസ് മേധാവി നിര്‍ദേശം നല്‍കി. സംശയകരമായ സാഹചര്യമുണ്ടായാല്‍ മത്സ്യത്തൊഴിലാളികള്‍, ജാഗ്രതാ സമിതി അംഗങ്ങള്‍, തീരദേശവാസികള്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ ഉടന്‍ തീരദേശ പൊലിസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. 2018 ഡിസംബറോടെ കൊടുങ്ങല്ലൂരിന്റെ സമീപ പ്രദേശമായ മുനമ്പം അഴിമുഖം വഴി നൂറിലധികം വരുന്ന ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ ആസ്‌ട്രേലിയയിലേക്ക് കടന്ന സംഭവം രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തിനുതന്നെ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തില്‍ രാജ്യാന്തര ഏജന്‍സികള്‍ പോലും അന്വേഷണം നടത്തിയിട്ടും കടല്‍ കടന്നവരെ കണ്ടെത്താനായിട്ടില്ല. ഇതിനിടയിലാണ് വീണ്ടും മനുഷ്യക്കടത്ത് സാധ്യതയെന്ന മുന്നറിയിപ്പ് ഉയര്‍ന്നിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."