കല്‍പ്പറ്റ നഗരത്തില്‍ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥ
കല്‍പ്പറ്റ: നഗരത്തില്‍ വാട്ടര്‍ അതോറിറ്റിയുടെയും നഗരസഭയുടെയും പൈപ്പ് പൊട്ടി വന്‍തോതില്‍ കുടിവെള്ളം പാഴാവുന്നു.
പൈപ്പ്‌പൊട്ടി ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും തകരാര്‍ പരിഹരിക്കാന്‍ നടപടി ഇല്ല. നാഗരത്തില്‍ ആറ് ഇടത്തെങ്കിലും പൈപ്പ് പൊട്ടി ജലം പാഴാവുന്നുണ്ട്. നാടാകെ ജലക്ഷാമം നേരിടുമ്പോഴും ശുദ്ധജലം പാഴാവുന്നത് തടയാന്‍ നടപടി ഇല്ലാത്തതിനെതിരേ പ്രതിഷേധം ശക്തമാണ്. എച്ച്.ഐ.എം.യു.പി സ്‌കൂളിന് സമീപത്തെ സി.പി.ഐ ഓഫിസ് റോഡരികിലെ പൈപ്പ് പൊട്ടിയിട്ട് രണ്ട് മാസം കഴിഞ്ഞു. നാട്ടുകാര്‍ നഗരസഭ ഓഫിസിലും വാട്ടര്‍ അതോറിറ്റിയിലും പല തവണ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
വെള്ളം റോഡിലൂടെ ഒഴുകി പാഴാവുകയാണ്. ഇതേ സ്ഥിതിയാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ അവസ്ഥയും. ഒരു മാസത്തോളമായി പൈപ്പ് പൊട്ടിയിട്ട് വെള്ളം വന്‍ തോതില്‍ പാഴാവുന്നത് ശ്രദ്ധയില്‍ പെട്ടിട്ടും ഒരു നടപടിയും ഇല്ല.
പ്രദേശത്തെ വ്യാപാരികള്‍ അടക്കം രേഖാമൂലം പരാതി പെട്ടിട്ടും നടപടി ഇല്ല. ഇതിന് സമാനമാണ് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലെയും അവസ്ഥ. കുറഞ്ഞത് ആറ് സ്ഥലങ്ങളിലെങ്കിലും പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നുണ്ട്. നഗരത്തിന്റെ തന്നെ പല ഭാഗങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുമ്പോഴാണ് ഇത്തരത്തില്‍ ജലം പാഴാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."