യൂത്ത്‌ലീഗ് ഡേ നൈറ്റ് മാര്‍ച്ച് ഇന്നാരംഭിക്കും; ഹൈദരലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും
മലപ്പുറം: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ഡേ നൈറ്റ് മാര്‍ച്ച് ഇന്നു മലപ്പുറം പൂക്കോട്ടൂരില്‍ നിന്നാരംഭിക്കും.
ഉച്ചയ്ക്ക് 2 മണിക്ക് പൂക്കോട്ടൂര്‍ പിലാക്കല്‍ സ്വാതന്ത്ര്യസമര സേനാനികളുടെ ഖബറിടത്തിനു സമീപം പ്രത്യേകം തയാറാക്കിയ വേദിയില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നാലു മണിക്ക് കാല്‍നട ജാഥ കോഴിക്കോട് കടപ്പുറത്തേക്ക് പുറപ്പെടും. 49 കിലോമീറ്റര്‍ ദൂരം രണ്ടുദിവസം കൊണ്ടാണ് താണ്ടുക.
ഉദ്ഘാടന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, എം.പി അബ്ദുസ്സമദ് സമദാനി, കെ.പി.എ മജീദ്, ദേശീയ,സംസ്ഥാന നേതാക്കന്മാര്‍, എം.എല്‍.എ. മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പോഷകഘടകങ്ങളുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."