HOME
DETAILS
MAL
തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് അനുമതി
backup
August 04 2017 | 00:08 AM
ന്യൂഡല്‍ഹി: തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള തിരുവനന്തപുരം- കന്യാകുമാരി പാതയിരട്ടിപ്പിക്കലിന് കേന്ദ്രമന്ത്രിസഭ ഭരണാനുമതി നല്കി. 86.56 കിലോമീറ്റര്‍ പാതിയിരട്ടിപ്പിക്കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. 1431.90 കോടി രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം അഞ്ചുശതമാനം വര്‍ധനവോടെ പദ്ധതി പൂര്‍ത്തിയാവുമ്പോഴേക്കും 1552.94 കോടി ചെലവും പ്രതീക്ഷിക്കുന്നു. നാല് വര്‍ഷംകൊണ്ട് ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. പാതയിരട്ടിപ്പിക്കുന്നതോടെ ഇതുവഴിയുള്ള യാത്രയും ചരക്കുനീക്കവും വേഗത്തിലാവും. അതോടൊപ്പം ഭാവിയിലുണ്ടാകുന്ന അധിക തിരക്ക് ഒഴിവാക്കാനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."