HOME
DETAILS

രാഖിയുടെ മരണത്തിന് ഉത്തരവാദികളായ അധ്യാപകര്‍ ജോലിയില്‍ തുടരുന്നു: കെ.എസ്.യു

  
backup
December 11 2018 | 05:12 AM

%e0%b4%b0%e0%b4%be%e0%b4%96%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0

കൊല്ലം: ഫാത്തിമാ മാതാ കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന രാഖിയുടെ മരണത്തിന് ഉത്തരവാദികളായ മൂന്ന് അധ്യാപകരെ കോളജ് മാനേജ്‌മെന്റിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ 3ന് കോളജില്‍ നിന്ന് പുറത്താക്കിയെന്ന് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഈ അധ്യാപകര്‍ക്കെതിരെ ഇതുവരെ രേഖാമൂലമുള്ള ഒരു നടപടിയും കോളജോ, കോളജ് മാനേജ്‌മെന്റോ, യൂനിവേഴ്‌സിറ്റിയോ എടുത്തിട്ടില്ലെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണ വിജയന്‍ ആരോപിച്ചു. രാഖിയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കിടയിലുണ്ടായ പ്രതിഷേധത്തെ വഴിതിരിച്ചുവിടാന്‍ മാത്രമായിരുന്നു നടപടി.
ഇത് പ്രഹസനമാണെന്നും കെ.എസ്.യു ആരോപിച്ചു. കോളജ് വിദ്യാര്‍ഥികള്‍ രാഷ്ട്രീയത്തിനു അധീതമായി നടത്തിവന്ന സമരത്തെ ഹൈജാക് ചെയ്തു കൊണ്ട് 3ന് എസ്.എഫ്.ഐയും, കോളേജ് മാനേജ്‌മെന്റും നടത്തിയ നാടകം മാത്രമായിരുന്നു അധ്യാപകരെ പുറത്താക്കല്‍.
പുറത്താക്കിയ അധ്യാപകര്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നത് ഇതിനു ഉദാഹരണമാണ്. പുറത്താക്കല്‍ ഉത്തരവ് ആവശ്യപ്പെട്ട് പ്രിന്‍സിപ്പിലിനെ ഇന്ന് കെ.എസ്.യു നേതാക്കള്‍ സമീപിച്ചപ്പോള്‍ നടപടിയെ കുറിച്ച് അറിയില്ലായെന്നും നടപടിയെ സംബന്ധിച്ച് ഉത്തരവുകള്‍ ഇറങ്ങിയിട്ടില്ലെന്നുമാണ് പ്രിന്‍സിപ്പല്‍ അറിയിച്ചത്.
ഫാത്തിമാ മാതാ കോളജിലെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ മാനേജ്‌മെന്റിന് ഒറ്റികൊടുത്ത എസ്.എഫ്.ഐ നേതൃത്വം പരസ്യമായി മാപ്പ് പറയണമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാഖിയുടെ മരണത്തിനു ഉത്തരവാദികളായ അധ്യാപകര്‍ക്കും മാനേജമെന്റിനുമെതിരെ വരും ദിവസങ്ങളില്‍ സമരം തുടങ്ങുമെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  25 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  25 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  25 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago