സുരക്ഷ ബി.ജെ.പി നേതാക്കള്‍ക്ക് ആകാമെങ്കില്‍ മഅ്ദനിക്കുമാകാം
മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്ന അബ്ദുനാസര്‍ മഅ്ദനിയുടെ സുരക്ഷാചുമതല സംസ്ഥാനസര്‍ക്കാര്‍ വഹിക്കാമെന്നു പറഞ്ഞതിന്റെ പേരില്‍ കലിതുള്ളുകയാണു സംഘ്പരിവാര്‍. മകന്റെ വിവാഹത്തിനു വരുന്ന മഅ്ദനിക്കു ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ചു സുരക്ഷയൊരുക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നാണ് അവര്‍ ചോദിക്കുന്നത്.
ഇതിനൊരു മറുചോദ്യം ചോദിക്കട്ടെ. ബി.ജെ.പി നേതാക്കളായ കുമ്മനത്തിനും സുരേന്ദ്രനും രമേശിനും രാധാകൃഷ്ണനും വൈ കാറ്റഗറി സുരക്ഷാസംവിധാനം കൊടുത്തിട്ടുണ്ടല്ലോ.
അതു ജനങ്ങളുടെ നികുതിപണം ചെലവഴിച്ചല്ലേ. ഇവര്‍ സര്‍ക്കാരിന്റെ ഏതെങ്കിലും ഔദ്യോഗികപദവി വഹിക്കുന്നവരോ വഹിച്ചവരോ ആണോ. ബി.ജെ.പി. നേതാക്കളുടെ ജീവനു ഭീഷണിയുള്ളതിനാലാണു സംരക്ഷണം നല്‍കുന്നതെങ്കില്‍ അവരെപ്പോലെ ജീവനു ഭീഷണിയുള്ള മറ്റു രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുമുണ്ടല്ലോ. അവര്‍ക്കൊക്കെ സുരക്ഷ കൊടുത്തിട്ടുണ്ടോ.
ബി.ജെ.പി നേതാക്കള്‍ക്കു ഭാരിച്ച ചെലവുള്ള സുരക്ഷാസംവിധാനം ഉണ്ടായതു കേന്ദ്രഭരണത്തിന്റെ സ്വാധീനംകൊണ്ടു മാത്രമല്ലേ.
അവര്‍ക്കു സുരക്ഷ കൊടുക്കാമെങ്കില്‍ മകന്റെ വിവാഹത്തിനു കേരിളത്തിലേക്കു വരുന്ന, സുരക്ഷാഭീഷണിയുള്ള മഅ്ദനിക്കു എന്തുകൊണ്ട് അതിന് അര്‍ഹതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."