ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവേ കാര്‍ തോട്ടിലേക്ക് മറിഞ്ഞു
കൊല്ലം: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച കാര്‍ തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. കല്ലുന്താഴം സ്വദേശി വിനുവും മറ്റ് മൂന്നുപേരുമാണ് കാറിലുണ്ടായിരുന്നത്. എല്ലാവരും നിസാര പരുക്കുകളോടെ പാലത്തറ എന്‍.എസ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ഐ ട്വന്റി കാറാണ് അപകടത്തില്‍പ്പെട്ടത്. തോട്ടില്‍ വെള്ളം കുറവായതിനാല്‍ അപകടം ഒഴിവായി. പള്ളിമുക്കില്‍ ഒരു ഭക്തനെ ഇറക്കി ചായ കുടിച്ച ശേഷം കല്ലുന്താഴം ഭാഗത്തേക്ക് അയത്തില്‍ ജങ്ഷനില്‍ നിന്ന് തിരിയവെയാണ് വലത് വളശത്തെ കൈവരികള്‍ക്ക് മുകളിലൂടെ ഏകദേശം 15 അടി താഴ്ചയുള്ള ചൂരാങ്കല്‍ തോട്ടിലേക്ക് മറിഞ്ഞത്. പാലത്തിന്റെ കൈവരികള്‍ക്ക് കേട് സംഭവിച്ചിട്ടില്ല. നിയന്ത്രണം വിട്ട കാര്‍ കൈവരികള്‍ക്ക് മുകളിലൂടെ മറിഞ്ഞെന്നാണ് സംശയിക്കുന്നത്. ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേരാണ് ചികിത്സയില്‍ കഴിയുന്നത്. വെള്ളത്തിലേക്ക് കാറിന്റെ മുന്‍ വശം കൂപ്പ് കുത്തി നില്‍ക്കുന്ന നിലയിലായിരുന്നു.ഇരവിപുരം പൊലിസ് ഉടന്‍ സ്ഥലത്ത് എത്തിയെങ്കിലും അതിന് മുന്‍പ് തന്നെ അപകടത്തില്‍പ്പെട്ടവര്‍ കരയിലെത്തി. ഇതുവഴിയെത്തിയ ആംബുലന്‍സില്‍ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കാര്‍ ഇന്ന് രാവിലെ ക്രെയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."