ജുബൈൽ മലയാളി സമാജം മലയാളോത്സവം 20 ന്
ദമാം: ജുബൈലിലെ മലയാളി കൂട്ടായ്മയായ ജുബൈൽ മലയാളി സമാജം മലയാളോത്സവം സംഘടിപ്പിക്കുന്നു. സമാജത്തിന്റെ മൂന്നാം വാർഷികവും ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളും ഈ മാസം 20 ന് ജുബൈൽ എസ് കെം ബീച്ച് ക്യാമ്പിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന പരിപാടിയിൽ കലാഭവൻ നസീബിന്റെ വിവിധ പ്രകടനങ്ങൾ ജുബൈൽ മലയാളികൾക്ക് പുത്തനാനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് ഭാരവാഹികൾ പറഞ്ഞു.
രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ കുടുംബ സംഗമം, പാചക മത്സരം, കലാകായിക മത്സരങ്ങൾ, സൗജന്യ മെഡിക്കൽ ചെക്കപ്പ്, ജുബൈലിലെ നൃത്ത അധ്യാപകരുടെ നേതൃത്വത്തിൽ അരങ്ങേറുന്ന നൃത്ത പരിപാടികൾ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചു സ്ത്യുത്യർഹ സേവനങ്ങൾ നൽകുന്ന 15 വ്യക്തികളെ ആദരിക്കൽ തുടങ്ങിയവയും അരങ്ങേറും.
വാർത്താ സമ്മേളനത്തിൽ സമാജം സിക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ ബൈജു അഞ്ചൽ, പ്രസിഡന്റ് തോമസ് മാമൂടൻ, ട്രഷറർ റോബിൻസൺ, എബിജോൺ, അഡ്വ: ജോസഫ് മാത്യു, ബിൻസി തുടങ്ങിയവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."