HOME
DETAILS
MAL
അതിര്‍ത്തിയില്‍ ചൈനീസ് സാന്നിധ്യം; റിപ്പോര്‍ട്ട് തേടിയതായി മന്ത്രി
backup
August 04 2017 | 00:08 AM
ഡെറാഡൂണ്‍: സംസ്ഥാനാതിര്‍ത്തിയില്‍ ചൈനീസ് സാന്നിധ്യമുണ്ടായിരുന്നുവെന്ന വിവരം പുറത്തുവന്ന സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.അതിര്‍ത്തിയിലെ ചാമോലി ജില്ലയിലെ ബരാഹോത്തിയില്‍ കഴിഞ്ഞ മാസം 25നാണ് ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം ഉണ്ടായതെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ചാമോലി ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയതായി മന്ത്രിയും സര്‍ക്കാര്‍ വക്താവുമായ മദന്‍ കൗശിക് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."