
കടം വാങ്ങി കടം വീട്ടുന്ന ജാലവിദ്യ
കടം വാങ്ങി കടം വീട്ടുന്ന അവസ്ഥയിലാണ് സര്‍ക്കാര്‍. വരുമാനം കുറഞ്ഞതും മറ്റു നിത്യ ചെലവുകള്‍ കൂടിയതുമാണ് ഈ അവസ്ഥയ്ക്ക് കാരണം. വായ്പാ പരിധി വെട്ടിക്കുറച്ചതിനാല്‍ വീണ്ടും കടമെടുക്കാന്‍ കേരള പുനര്‍ നിര്‍മ്മാണം എന്ന പേരില്‍ പുതിയ അടവു തന്ത്രം പ്രയോഗിക്കുകയാണ്. കേരള പുനര്‍ നിര്‍മാണത്തിന്റെ പേരില്‍ 30,000 കോടി എടുക്കാന്‍ ബാങ്കുകളായ ബാങ്കുകളില്‍ കയറി ഇറങ്ങുന്നു. ഇത് എവിടെ അവസാനിക്കുമെന്ന് ആര്‍ക്കുമറിയില്ല.
അവസാനം കേരളത്തിന്റെ ഓരോ ഭാഗവും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതേണ്ടി വരും. സര്‍ക്കാര്‍ മാറി വരുമ്പോഴും ധൂര്‍ത്തിനും വോട്ട് ബാങ്ക് ഉറപ്പിക്കാനും വാരിക്കോരി ചെലവാക്കുന്നു അതും കടമെടുത്ത്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ സംസ്ഥാനത്തിന്റെ വായ്പാപരിധിയില്‍ മുഴുവനും കടമെടുത്ത് തീര്‍ത്തിരിക്കും. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്പാദനത്തിന്റെ മൂന്നു ശതമാനമാണ് വാര്‍ഷിക കടമെടുപ്പ് പരിധി. 20,402 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. ഇത് കൂട്ടണമെന്ന് ആവശ്യപ്പെട്ട് ആറു മാസങ്ങള്‍ക്ക് മുന്‍പ് കേന്ദ്രത്തെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല.
പ്രത്യേക ട്രഷറി സേവിങ്സ് ബാങ്ക് (ഐ.ടി.എസ്.ബി) ഇടപാടുകളാണ് വായ്പാ പരിധി കുറയ്ക്കാന്‍ ഇട വരുത്തിയത്. പണമില്ലാത്ത ജാലവിദ്യയായിരുന്നു ധനമന്ത്രി തോമസ് ഐസകിന്റെ ഐ.ടി.എസ്.ബി. അതായത് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ചും പൊതുമേഖല സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ ബജറ്റിലെ ചെലവാകാത്ത ഗ്രാന്റുകളും പദ്ധതി വിഹിതവും ട്രഷറിയിലെ പ്രത്യേക അക്കൗണ്ടില്‍ തിരിച്ച് അടച്ച് കണക്ക് കൂട്ടുകയാണ്. എന്നാല്‍ പണം നല്‍കാതെ പണം നിക്ഷേപിക്കുന്ന ജാലവിദ്യ മാത്രമാണിതെന്നതാണ് യാഥാര്‍ത്ഥ്യം. അതല്ലെങ്കില്‍ കണക്കുകള്‍ കൊണ്ടുള്ള ട്രപ്പീസ് കളി. ഈ തുക ട്രഷറിയിലെ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കുന്നു എന്ന് രേഖകളില്‍ കാണുമെങ്കിലും ഇത് മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റുന്നു എന്നുള്ളത് പരസ്യമായ രഹസ്യമാണ്. 2018-19ല്‍ 8,611.64 കോടിയാണ് ഇങ്ങനെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയത്. എന്നിട്ട് തിരിച്ചടച്ചതുമില്ല. ഇത് സി.എ.ജി പിടികൂടിയിരുന്നു. തുടര്‍ന്ന് ഇതില്‍ 313.42 കോടി തിരിച്ചടച്ചു.ഇനിയും തിരിച്ചടക്കണം.
കണക്ക് കൊണ്ടുള്ള ഈ കളി, പക്ഷേ സാധാരണക്കാര്‍ക്ക് മനസിലാകില്ല. ഇല്ലാത്ത പണം ഉണ്ടെന്നു വരുത്തുകയും ഉള്ള പണം മറ്റു ചെലവുകള്‍ക്കായി മാറ്റുകയും പിന്നീട് അത് തിരിച്ചടക്കുകയും ചെയ്യാതെ ഒളിച്ചു കളിക്കുകയാണ് ധന വകുപ്പ്. ബജറ്റ് രേഖകളിലും കൃത്രിമം കാണിച്ച് സി.എ.ജിയെ വരെ പറ്റിക്കാറുണ്ട്. റവന്യു കമ്മി, ധനകമ്മി, വായ്പ വാങ്ങിയ തുക എന്നിവയുടെ കൃത്യമായ കണക്കിലാണ് തിരിമറി നടത്തുന്നത്. ഇത് സി.എ.ജി കൈയോടെ പിടികൂടിയിട്ടുമുണ്ട്.
ട്രഷറിക്ക് താഴ് വീഴുന്നതും കാത്ത്
ഇല്ല, പണമില്ല. ട്രഷറി നിയന്ത്രണം ഇപ്പോള്‍ തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പദ്ധതികളും പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളും ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. നേരത്തെ ശമ്പളവും പെന്‍ഷനും നല്കുന്ന സമയത്ത് മാത്രമായിരുന്നു നിയന്ത്രണം. പക്ഷേ ഇപ്പോള്‍ സ്ഥിരമായി ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. മറ്റു പൊതു മേഖലാ സ്ഥാപനങ്ങളിലെയും ബോര്‍ഡുകളുടെയും പണം ട്രഷറിയിലേയ്ക്ക് വലിച്ചും ശമ്പളവും പെന്‍ഷനും വിതരണം ട്രഷറി വഴിയാക്കിയുമാണ് ദൈനം ദിന കാര്യങ്ങള്‍ ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത്. ട്രഷറികളുടെ പ്രവര്‍ത്തനം ഇപ്പോള്‍ ശമ്പളം നല്കാന് മാത്രമായി ചുരുങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 1,050 ബില്ലുകള്‍ക്കാണ് ക്ലിയറന്‍സ് നല്‍കാതെ പിടിച്ചു വച്ചിരിക്കുന്നത്.
ചെലവുകള്‍ കമ്മിയാകുന്നു
2017-18ലെ റവന്യു കമ്മി 25,820 കോടിയാണ്. അതായത് ജി.ഡി.പി അനുപാതം 3.75 ശതമാനം. റവന്യു കമ്മി, റവന്യു ചെലവ് അനുപാതം 23.75 ശതമാനമായി മാറി. സംസ്ഥാനത്തെ റവന്യു കമ്മി വളരെ ഉയര്‍ന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത് ധനകമ്മിയിലും പ്രതിഫലിക്കും. 2017-18ലെ ധനകമ്മി 36,215 കോടിയാണ്. ധനകമ്മി, ജി.എസ്.ഡി.പി അനുപാതം 5.27 ശതമാനമാണ്. സംസ്ഥാനം ധനകാര്യ തകര്‍ച്ചയിലേയ്ക്ക് നീങ്ങികൊണ്ടിരിക്കുന്നുവെന്നാണ് കണക്കുകള്‍ നല്കുന്ന സൂചന.
നാളെ: തകര്‍ന്നടിഞ്ഞ് നികുതി വരുമാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കെട്ടിത്തൂക്കി യുവാവിന്റെ ജനനേന്ദ്രിയത്തില്‍ അടിച്ചത് 23 സ്റ്റാപ്ലര്‍ പിന്നുകള്‍; ഹണി ട്രാപ്പില്‍ കുടുക്കി ദമ്പതിമാരുടെ ക്രൂരപീഡനം, അറസ്റ്റില്‍
Kerala
• a month ago
തോറ്റത് ബംഗ്ലാദേശ്, വീണത് ഇന്ത്യ; ഏഷ്യ കീഴടക്കി ലങ്കൻ പടയുടെ കുതിപ്പ്
Cricket
• a month ago
പൊലിസ് യൂനിഫോമില്‍ മോഷണം; കവര്‍ന്നത് പണവും മൂന്ന് ലക്ഷം രൂപയുടെ ആഭരണങ്ങളും
National
• a month ago
'ബന്ദി മോചനത്തിന് തടസ്സം നില്‍ക്കുന്നത് നെതന്യാഹു, താമസിപ്പിക്കുന്ന ഓരോ നിമിഷവും മരണതുല്യം' പ്രധാന മന്ത്രിക്കെതിരെ പ്രതിഷേധത്തിരയായി ഇസ്റാഈല്‍ തെരുവുകള്‍, ഖത്തര്‍ ആക്രമണത്തിനും വിമര്‍ശനം
International
• a month ago
പിങ്ക് പേപ്പറില്‍ മാത്രമാണ് സ്വര്‍ണം പൊതിയുന്നത്...! സ്വര്‍ണം പൊതിയാന്‍ മറ്റു നിറങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്
Kerala
• a month ago
ഖത്തര്‍ പ്രധാനമന്ത്രിക്ക് വിരുന്നുനല്കി ട്രംപ്; ഇസ്റാഈല്‍ ആക്രമണത്തിനു പിന്നാലെ യു.എസില്‍ ചര്‍ച്ച
International
• a month ago
ബെക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം
Kerala
• a month ago
Asia Cup: ദുബൈയിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം; ടിക്കറ്റ് മുഴുവനും വിറ്റ് പോയി, ആരാധകർക്കായി കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചു പോലിസ്
Cricket
• a month ago
ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി നാട്
Kerala
• a month ago
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും
Kerala
• a month ago
ബഹ്റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും
bahrain
• a month ago
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ
Kerala
• a month ago
ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates
qatar
• a month ago
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്
National
• a month ago
'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി
National
• a month ago
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍
Kerala
• a month ago
"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
uae
• a month ago
വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക
Cricket
• a month ago
നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്റ്
International
• a month ago
'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്റാൻ മംദാനി
International
• a month ago
പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്
Cricket
• a month ago