എറണാകുളം ജനറല്‍ ആശുപത്രിക്ക് സച്ചിന് ടെണ്ടുല്‍ക്കറുടെ സഹായഹസ്തം
കൊച്ചി: രാജ്യസഭാ അംഗമായ സച്ചിന് ടെണ്ടുല്‍ക്കര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ എക്സറേ യൂനിറ്റ് സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചതായി ഹൈബി ഈഡന് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എം.പി ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ആശുപത്രിയില്‍ ഡിജിറ്റല്‍ എക്സറേ യൂനിറ്റിന്റെ ആവശ്യം ചൂണ്ടിക്കാട്ടി സച്ചിന് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത് സംബന്ധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുംബൈ സബര്‍ബന്‍ ജില്ലാ കലക്ടര്‍ക്ക് സച്ചിന് കത്തയച്ചിട്ടുണ്ട്.
നിവേദനം സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാണ് കത്തില്‍ സച്ചിന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് അന്തിമ രൂപരേഖ 75 ദിവസത്തിനകം അറിയിക്കണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്. കത്തിന്റെ കോപ്പി എറണാകുളം ജില്ലാ കലക്ടര്‍ക്കും ലഭിച്ചു.
കഴിഞ്ഞ ഫെബ്രുവരി മാസം രണ്ടാം തിയതിയാണ് എറണാകുളം ജനറല്‍ ആശുപത്രിക്ക് സഹായം ആവശ്യപ്പെട്ട് ഹൈബി ഈഡന് എം.എല്‍.എ നിവേദനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."