പൗരത്വ ഭേദഗതി ബിൽ രാജ്യത്തെ വംശീയമായി വിഭജിക്കും: മക്ക പ്രവാസികൾ
മക്ക: കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മക്ക പ്രവാസികൾ മക്കയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഭരണ പരാജയത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും, ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സമൂഹത്തിന് മതത്തിന്റെ പേരിൽ പൗരത്വവും, ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയും നീതിയും നിഷേധിക്കുന്നതെന്നും ഇത് രാജ്യത്തെ വംശീയമായി വിഭജിക്കുന്നതും ഭരണഘടന മാനദണ്ഡങ്ങൾക്കു വിരുദ്ധമാണ് ബിജെപി സർക്കാർ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമമെന്നും അതിനെതിരെ ചെറുത്തുനിൽകുമെന്നും മക്കയിൽ സംഘടിപ്പിച്ച വിവിധ പ്രവാസി കൂട്ടായ്‌മകൾ വ്യക്തമാക്കി.
മക്കയിലെ 14 വിവിധ സംഘടനക പ്രതിനിധികൾ ഏഷ്യൻ പൊളി ക്ലിനിക് ഓഡിറ്റോറിയത്തിലാണ് ഇന്ത്യയിലെ കാടൻ തീരുമാനത്തിനെതിരെ ഒരുമിച്ചത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ അവസാന ശ്വാസംവരെ പോരാടുമെന്നു പ്രഖ്യാപിച്ച സംഗമത്തിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധിക്കുകയും ചെയ്‌തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കുഞ്ഞിമോൻ കാക്കിയ (കെഎംസിസി), ഷാജി ചുനക്കര (ഒ ഐ സി സി), ശിഹാബുദ്ധീൻ കോഴിക്കോട് (നവോദയ), അഷ്‌റഫ് വെള്ളിപ്പറമ്പ് (തനിമ), SIC: സൈനുദ്ധീൻ അൻവരി മണ്ണാർക്കാട് (സമസ്‌ത ഇസ്‌ലാമിക് സെന്റർ), ജലീൽ മാസ്റ്റർ (ഐ സി എഫ്), അബ്ദുല്ല കോയ (സോഷ്യൽ ഫോറം), അനീസുൽ ഇസ്ലാം (യൂത്ത് ഇന്ത്യ), മുഹമ്മദ് അലി കാരക്കുന്ന് (ഇസ്‌ലാഹി സെന്റർ), നസീറുദ്ധീൻ ഫൈസി (അജ്‌വ), അഡ്വക്കേറ്റ് ഫാറൂഖ് മരിക്കാർ (പ്രവാസി സാംസ്‌കാരികവേദി), യൂസുഫ് അബ്ദുൽ ഖാദർ പാലക്കാട് (ഫോക്കസ്), യഹ്‌യ ആസിഫ് അലി (മെഡിക്കൽ സിറ്റി മലയാളീസ്), അസിം അഷ്‌റഫ് (ദഅവാ സെന്റർ), എന്നിവർ പ്രതിഷേധ സംഗമത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസാരിച്ചു.
ഷാനിയാസ് കുന്നിക്കോട്, മുജീബ് പൂക്കോട്ടൂർ, ബഷീർ നിലമ്പുർ, ശമീൽ ചേന്ദമംഗല്ലുർ, അബ്‌ദുൽ കരീം ബാഖവി പൊന്മള, ഷാഫി ബാഖവി മീനടത്തൂർ, ഫളിൽ നീരോൽപ്പാലം, ബുഷൈർ മഞ്ചേരി, സലിം കാരക്കുന്ന്, ഹുസൈൻ പാങ്ങോട്, റഫീഖ് കുറ്റിച്ചിറ, ജാബിർ മെഹ്ബൂബ്, നസീം പൂക്കോട്ടൂർ, യൂസഫ് പടത്തറ, എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്ത സംഗമത്തിൽ ഡോ: ഷെയ്ഖ് ഉമർ സദസിനു ദേശീയ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."