പൗരത്വ ബില്‍: കേന്ദ്രത്തിനെതിരേ കേരളം ഒറ്റക്കെട്ട്: സംയുക്ത പ്രതിഷേധത്തിനു തുടക്കമായി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ തലസ്ഥാനത്ത് ഭരണപ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രതിഷേധത്തിനു തുടക്കമായി. സംയുക്ത പ്രതിഷേധത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും രക്തസാക്ഷി മണ്ഡപത്തില്‍ പുഷപ ചക്രം അര്‍പ്പിച്ചതോടെയാണ് പ്രതിഷേധത്തിന് തുടക്കമായത്.
ഇപ്പോള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ സമരത്തിന്. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഭരണ പ്രതിപക്ഷനേതാക്കള്‍ സത്യഗ്രഹമിരിക്കും.
മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ മന്ത്രിമാരും എം.എല്‍.എമാര്‍ അടക്കം ജനപ്രതിനിധികളും വിവിധ സംഘടനാ നേതാക്കളും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും സംയുക്ത പ്രതിഷേധത്തിന് എത്തിയിട്ടുണ്ട്.
വിവിധ സംഘടനകളുടേതായി വലിയ പ്രതിഷേധമാണ് കേന്ദ്ര നിയമത്തിനെതിരെ കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. ജാമിയ മിലിയയില്‍ അടക്കം പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന ഭരണകൂട നടപടിയില്‍ പ്രതിഷേധിച്ച് രാത്രി വൈകിയും സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. രാജ് ഭവന് മുന്നിലേക്ക് അടക്കം യുവജന സംഘടനകള്‍ അര്‍ധരാത്രിയും പ്രതിഷേധവുമായി ഇറങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."