പൗരത്വ ബില്‍: വേറിട്ട പ്രതിഷേധവുമായി കമല്‍.സി.നജ്മല്‍, മഴവില്‍ പ്രതിരോധം 18ന് തിരുവനന്തപുരത്ത്
കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരേ വേറിട്ട പ്രതിഷേധവുമായി എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കമല്‍ സി. നജ്മല്‍. മഴവില്‍ പ്രതിരോധമെന്നു പേരിട്ട പരിപാടി തലസ്ഥാനത്ത് സെക്രട്ടേറിയറ്റിനു മുന്നിലാണ് ഈ മാസം 18ന് സംഘടിപ്പിക്കുന്നത്.
രാവിലെ ഏഴുമണിക്കു തുടങ്ങും. സംഘ് പരിവാറിനാല്‍ നിര്‍മിക്കപ്പെട്ട് പൗരത്വത്തിന്റ പേരില്‍ ക്രൂശിക്കപ്പെടുന്ന, കുരിശില്‍ തൂക്കിലേറ്റപ്പെട്ട അവസ്ഥയില്‍ കമല്‍.സി. നജ്മല്‍ തൂങ്ങിക്കിടന്ന് പ്രതിഷേധം രേഖപ്പെടുത്തും. കൂടെ അദ്ദേഹത്തിന്റെ മകളുമുണ്ടാകും. ഒരു മുസ്‌ലിമിനെ കഴുത്തില്‍ കയര്‍കെട്ടി വലിച്ച് പ്രകടനമായി കൊണ്ടുവന്ന് വലിയ സംഘക്കുരിശില്‍ തൂക്കിയിടുന്നു. പിന്നെ പൗരത്വ പരിശോധന നടക്കുന്നു.
പൗരത്വ പരിശോധന നടത്തുന്ന തോക്കേന്തിയ വിദഗ്ധ സംഘം കൂടെയുണ്ടാവും. വൈകിട്ട് ആറു വരെ കുരിശില്‍ കിടക്കും. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മറ്റുള്ളവര്‍ക്കും ഒത്തുകൂടാം. അവരവരുടെ കൊടികള്‍ പിടിച്ച് വരാം. ദഫ് പോലെയുള്ള വാദ്യോപകരണങ്ങള്‍ കരുതി കലാവിരുന്നുകള്‍ സംഘടിപ്പിക്കാം. സ്വന്തമായ നോട്ടിസുകള്‍ വിതരണം ചെയ്യാം. പാട്ടും പറച്ചിലും പ്രതീക പൗരത്വ നിര്‍ണയവും എല്ലാം കൂടിയുള്ള സാംസ്‌കാരിക പ്രതിഷേധമാണ് ഉദ്ദേശിക്കുന്നത്.
17ന് കൊടി വച്ച സ്വകാര്യ വാഹനങ്ങളിലോ, ട്രെയിനിലോ യാത്ര ചെയ്ത് 18ന് രാവിലെ ഏഴുമണിക്ക് തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ മുന്നില്‍ എത്തണം. ചിത്രം വരയ്ക്കലും പ്രസംഗങ്ങളും ഉണ്ടാവും.
കൂടുതല്‍ വിവരങ്ങള്‍ക്ക് കമല്‍ സി നജ്മല്‍. 6238 248 208 എന്ന നമ്പരില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."