HOME
DETAILS
MAL
മോദി ജനങ്ങളെ മറന്നു, അമ്പലവും പ്രതിമയും പണിതു: ബി.ജെ.പി എം.പി
backup
December 11 2018 | 10:12 AM
ന്യൂഡല്‍ഹി: മോദി തന്നെ ഉയര്‍ത്തികൊണ്ടു വന്ന വികസനവും ജനങ്ങളുടെ പ്രശ്നങ്ങളും മോദി തന്നെ മറന്നുവെന്നും അമ്പലവും പ്രതിമകളും പണിയുന്നതിലും പേരു മാറ്റുന്നതിലുമാണ് മോദി ശ്രദ്ധിച്ചതെന്നും ബി.ജെ.പി രാജ്യസഭ എം.പി സഞ്ചയ് കക്കടെ പറഞ്ഞു.
ബി.ജെ.പിക്കു രാജസ്ഥാനും ചത്തീസ്ഗഡും നഷ്ടപ്പെടുമെന്ന് നേരത്തെതന്നെ പറഞ്ഞിരുന്നു. പക്ഷേ മധ്യപ്രദേശില്‍ സംഭവിച്ചത് ഒരത്ഭുതമാണ്. ഡല്‍ഹിയിലേക്കു കര്‍ഷക മാര്‍ച്ച് നടത്തിയപ്പോള്‍ മുവ്വായിരം കോടിരൂപ ചെലവിട്ടു പട്ടേലിന്റെ പ്രതിമ നിര്‍മിച്ചതും രാമ ക്ഷേത്രത്തിനായുള്ള വലിയ മുറവിളിയും വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ചരിത്ര സ്ഥാപനങ്ങളുടേയും സര്‍വകലാശാലകളുടേയും പേരുകള്‍ മാറ്റുന്ന യു.പിയിലെ യോഗി സര്‍ക്കാറിന്റെ നടപടികളും തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."