HOME
DETAILS

എം.ജി ഫണ്ട് കൈമാറ്റം: ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

  
backup
August 04 2017 | 02:08 AM

%e0%b4%8e%e0%b4%82-%e0%b4%9c%e0%b4%bf-%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%88%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%97%e0%b4%b5%e0%b4%b0%e0%b5%8d


കോട്ടയം: സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള സഹകരണ സൊസൈറ്റിക്ക് 50 കോടി നല്‍കാനുള്ള എം.ജി സര്‍വകലാശാലാ സിന്‍ഡിക്കേറ്റിന്റെ തീരുമാനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിശദീകരണം തേടി. ഫണ്ട് കൈമാറാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് എം.ജി യൂനിവേഴ്‌സിറ്റി എംപ്ലോയീസ് യൂനിയന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ശമ്പളവും പെന്‍ഷനും നല്‍കുന്നതടക്കം സര്‍വകലാശാല ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ 50 കോടി സൊസൈറ്റിക്ക് കൈമാറുന്ന നീക്കത്തിനെതിരേ എംപ്ലോയീസ് യൂനിയന്‍ പ്രക്ഷോഭം നടത്തിവരികയാണ്. ഇതിനേത്തുടര്‍ന്ന് ഫണ്ട് കൈമാറ്റം നടന്നിട്ടില്ല.
ജീവനക്കാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഓഗസ്റ്റ് രണ്ടിന് കൂടിയ സിന്‍ഡിക്കേറ്റും ഇതുസംബന്ധിച്ച് തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു.
അതേസമയം, സ്വാശ്രയ സൊസൈറ്റിക്ക് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് എം.ജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ബാബു സെബാസ്റ്റിയന്‍ പറഞ്ഞു.
ഇത്തവണ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഫീസ് സൊസൈറ്റിയാണ് പിരിച്ചത്. സൊസൈറ്റിക്ക് അര്‍ഹതപ്പെട്ട 130 കോടി സര്‍വകലാശാലയിലുണ്ടെന്ന പ്രചാരണം ശരിയല്ല. ഇതില്‍ 84 കോടിയോളം രൂപ നിലവില്‍ കെട്ടിടനിര്‍മാണ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്.
എസ്.എം.ഇയിലെ അധ്യാപകരുടെ നിയമത്തില്‍ ക്രമവിരുദ്ധമായ പല നടപടികളും നടന്നതായി സംശയിക്കുന്നുണ്ട്. ഇതാണ് അന്വേഷണം പ്രഖ്യാപിക്കാന്‍ കാരണം.
നിശ്ചിത യോഗ്യതയില്ലാത്തവര്‍ക്കും യു.ജി.സി ശമ്പള സ്‌കെയില്‍ അനുവദിക്കാനുള്ള കോടതി ഇത്തരവിനെതിരേ അപ്പീല്‍ നല്‍കുന്ന കാര്യം ലീഗല്‍ കമ്മിറ്റി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  24 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  24 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  24 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  24 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  24 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  24 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  24 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  24 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  24 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  24 days ago