ആയിഷ റെന്ന - ഫാഷിസത്തിന്റെ ഇടനെഞ്ചിലേക്ക് ചൂണ്ടിയ വിരല്‍
ന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യ സര്‍വ്വകലാശാലയിലെ പ്രക്ഷോഭങ്ങളെ തിരയുമ്പോള്‍ ഗൂഗിള്‍ പോലും നമുക്ക് ആദ്യം കാണിച്ചു തരുന്നത് അവളെയാണ്. മോദി സര്‍ക്കാറിന്റെയും സംഘ്പരിവാര ഫാഷിസത്തിന്റെയും ഇടനെഞ്ചിലേക്ക് വിരല്‍ ചൂണ്ടി നില്‍ക്കുന്ന ആ പെണ്‍കുട്ടിയെ. ആയിഷ റെന്ന എം.എ ഹിസ്റ്ററി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയെ. പൊലിസ് തല്ലിച്ചതക്കുന്ന സുഹൃത്തിന് മറയായി നിന്ന് തൊട്ടു പോവരുതെന്ന് അവളുടെ ആക്രോശം, ഗെയ്റ്റ് കടന്ന് അകത്തെത്തിയ പൊലിസിനോട് കടക്കൂ പുറത്തെന്ന അവളുടെ ആജ്ഞ എല്ലാം രാജ്യം ഏറ്റെടുത്തു. ലോകം അവളെ നോക്കി പറഞ്ഞു. ഇവളാണ് പെണ്‍കുട്ടി. ലോകം കണ്ട സമരനായികമാരിലേക്ക് അവളുടെയും കൂട്ടുകാരികളുടേയും പേരു കൂടി എഴുതപ്പെട്ടിരിക്കുന്നു. ഇവരുടെ വീഡിയോ പങ്കുവെച്ച് മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു എഴുതി കാത്തിരുന്ന വിപ്ലവം ഇതാ വന്നെത്തിയിരിക്കുന്നു.
കാമ്പസിനകത്ത് പൊലിസിന്റെ വിളയാട്ടമായിരുന്നവെന്ന് റെന്ന പറയുന്നു. വിളിക്കുമ്പോള്‍ ആശുപത്രിയിയിലായിരുന്നു അവര്‍. ശരീരാമാസകലം വേദനയായണ്. കയ്യും കാലുമൊക്കെ ഇനി എന്തിനേലും പറ്റുമോ എന്നറിയില്ല. മൂന്നു നാല് ദിവസമായി അടികൊള്ളല്‍ തന്നെയാണല്ലോ പണി- സമരവീര്യം കെടാത്ത ശബ്ദത്തില്‍ റെന്ന പറയുന്നു. തങ്ങളെ പൊലിസില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷെഹീനെ പൊലിസ് തല്ലിച്ചതച്ചത്. കണ്ടു നില്‍ക്കാനായില്ല. ഞങ്ങള്‍ക്കും (കൂടെ ലദീദയും ഉണ്ടായിരുന്നു) കിട്ടി അടി- റെന്ന ചിരിക്കുന്നു.
പാര്‍ലമെന്റെ മാര്‍ച്ചിനിടെ വനിതാ പൊലിസുകാര്‍ തങ്ങളെ എടുത്തിട്ട് പെരുമാറുകയായിരുന്നുവെന്ന് റെന്ന തുറന്നടിക്കുന്നു. ശരീരം മുഴുവന്‍ അവര്‍ നുള്ളിയതിന്റെ വേദനയുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്ക് അറിയില്ല. തോന്നിയതു പോലെ അടിയായിരുന്നു.
കാമ്പസ് ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണെന്ന് അവര്‍ പറയുന്നു. ഹോസ്റ്റലുകള്‍ ഒഴിപ്പിക്കുകയാണ്. അടച്ചിടാനാണ് നീക്കം. മലയാളി വിദ്യാര്‍ഥികളെ കേരള ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്.
വെറും നാല് പെണ്‍കുട്ടികളാണ് രാജ്യത്തെ മുഴുവന്‍ ഇളക്കി മറിച്ച ഈ സമരത്തിന് തുടക്കമിട്ടത്. റെന്നയും കണ്ണൂരില്‍ നിന്നുള്ള ബി.എ അറബിക് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി ലദീദയും യു.പിക്കാരി ചന്ദ യാദവും. നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ പിന്നെ എന്താണ് ആലോചിക്കാനുള്ളത്. എല്ലാ ഹോസ്റ്റലുകളിലും പോയി വിദ്യാര്‍ഥികളെ സംഘടിപ്പിച്ചു. മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം പേര്‍ 'നീല്‍ സലാം, അസ്സലാം, ഇന്‍തിഫാദ, ഇന്‍ക്വിലാബ്' എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി സമരത്തില്‍ അണിചേര്‍ന്നു. രാജ്യം മുഴുവന്‍ ഈ വീര്യത്തെ ആഘോഷിക്കുമ്പോഴും വാട്‌സ്ആപിലും സമൂഹ മാധ്യമങ്ങളിലും ഫോട്ടോ ഇട്ട് ആഘോഷിക്കാനല്ല സമരം ചെയ്തതെന്ന് റെന്ന വിനയമാവുന്നു.
കാണ്ടോട്ടി മര്‍കസുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പാസായ റെന്ന മലപ്പുറം സെന്റ് ജെമ്മാസിലെ പ്ലസ്ടു പഠനത്തിന് ശേഷം ഫാറൂഖ് കോളജില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്താണ് ഡല്‍ഹിയിലെത്തിയത്. വാഴക്കാട് ചെറുവട്ടൂര്‍ സ്‌കൂളിലെ അധ്യാപിക ഖമറുന്നിസയാണ് ഉമ്മ. ഏക സഹോദരന്‍ മുഹമ്മദ് ശഹിന്‍ ഡല്‍ഹിയില്‍ സ്വന്തമായി കച്ചവടം നടത്തുന്നു. ഭര്‍ത്താവ് സി.എ. അഫ്‌സല്‍ റഹ്മാന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനാണ്. എസ്.ഐ.ഒ പ്രവര്‍ത്തകയാണ് ഇവര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."