മദ്റസ: കേരളീയ മാതൃക വ്യാപിപ്പിക്കണമെന്ന് ശകീല്‍ അഹ്മദ് കഅ്കവി
ചേളാരി: മദ്റസ പ്രസ്ഥാനത്തിന്റെ കേരളീയ മാതൃക മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന് ബിഹാര്‍ കാഇനത്ത് ഫൗണ്ടേഷന് ചെയര്മാന് ശകീല്‍ അഹ്്മദ് കഅ്കവി. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്റസ സംവിധാനം നേരിട്ട് മനസിലാക്കാന്‍ ബിഹാറില്‍ നിന്നെത്തിയ പ്രതിനിധി സംഘത്തിന് ചേളാരി സമസ്താലയത്തില്‍ നല്കിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്തയുടെ മദ്റസാ സംവിധാനം ബിഹാര്‍ ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാന്‍ ശ്രമിക്കും. മദ്റസകള്‍ രാജ്യനന്മയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. കുട്ടികളില്‍ ധാര്‍മിക ബോധവും ദേശസ്നേഹവും ഊട്ടിയുറപ്പിക്കാന്‍ മദ്റസ പാഠ്യപദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് അധ്യക്ഷനായി. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട് മുഖ്യപ്രഭാഷണം നടത്തി. ബിഹാര്‍ ഉര്‍ദു ഡവലപ്മെന്റ് ബോര്‍ഡ് ചെയര്മാന് അബ്ദുല്‍ഖയ്യൂം അന്‍സാരി, താരീഖ് ഫതാ, ലാഇഖ് അഹ്്മദ് കഅ്കവി, എം.എ ചേളാരി, കെ.കെ അബ്ദുറഊഫ് ഹുദവി, ഫൈസല്‍ ഹുദവി പട്ടാമ്പി പ്രസംഗിച്ചു. കെ.എച്ച് കോട്ടപ്പുഴ സ്വാഗതവും കെ.സി അഹ്മദ് കുട്ടി മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."