HOME
DETAILS
MAL
ലിയു സിയാബോയുടെ ഭാര്യയെ കാണാനില്ല
backup
August 04 2017 | 02:08 AM
ബെയ്ജിങ്: അടുത്തിടെ അന്തരിച്ച നൊബേല്‍ സമ്മാന ജേതാവ് ലിയു സിയാബോയുടെ ഭാര്യയെ കാണാതായതുമായി ബന്ധപ്പെട്ട് ചൈനക്കെതിരേ വിമര്‍ശനം. ദമ്പതികളുടെ യു.എസിലുള്ള അഭിഭാഷകനാണ് സിയാബോയുടെ ഭാര്യ ലിയു സിയയെ കാണാതായ വിവരം വ്യക്തമാക്കിയത്.
ബുധനാഴ്ച യു.എന്നില്‍ സമര്‍പ്പിച്ച പരാതിയിലാണ് സിയയെ കാണാതായതായി പറയുന്നത്. ജേര്‍ഡ് ഗെന്സര് എന്ന അഭിഭാഷകന് 2010 വരെ ഇവര്‍ക്കുവേണ്ടി ഹാജരായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഇതിനുപിന്നിലെന്നാണു പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."