നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ നവീകരിച്ച ആഭ്യന്തര ടെര്‍മിനല്‍ ഇന്ന് നാടിന് സമര്‍പ്പിക്കും
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നവീകരിച്ച 'ടി 1' ആഭ്യന്തര ടെര്‍മിനലും 40 മെഗാ വാട്ടാക്കി ഉയര്‍ത്തിയ സൗരോര്‍ജ പദ്ധതിയും ഇന്ന് നാടിന് സമര്‍പ്പിക്കും. ഇതോടെ 240 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ആറു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിന്റെ വിശാലവും അത്യാധുനികവുമായ സൗകര്യമാണ് ആഭ്യന്തര യാത്രക്കാര്‍ക്ക് ലഭ്യമാകുന്നത്. മണിക്കൂറില്‍ 4000ത്തോളം യാത്രക്കാരെ ഉള്‍ക്കാള്ളാനുള്ള മികച്ച സൗകര്യം ഇവിടെയുണ്ട്. 2600 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സിയാലിലെ കാര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള സൗരോര്‍ജ കാര്‍പോര്‍ട്ടാണ്. ഈ രണ്ട് സംരംഭങ്ങളും ഉദ്ഘാടനം ചെയ്യുന്നതോടെ നെടുമ്പാശ്ശേരി അന്തര്‍ദേശീയ വിമാനത്താവളം വളര്‍ച്ചയുടെ പുതിയ ഘട്ടങ്ങളിലേക്ക് പ്രവേശിക്കുകയാണ്.
2017-18 സാമ്പത്തിക വര്‍ഷം ഒരു കോടി യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കി സിയാല്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. ആഭ്യന്തര യാത്രക്കാരുടെ സംഖ്യ ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് 240 കോടി രൂപ ചെലവഴിച്ച് നിലവിലുള്ള ഒരു ലക്ഷം ചതുരശ്ര അടിയില്‍നിന്ന് ആറ് ലക്ഷം ചതുരശ്ര അടിയിലേക്ക് വികസിപ്പിച്ചത്. 12 വിമാനങ്ങളില്‍ നിന്നുള്ള ബാഗേജുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ആധുനിക കണ്‍വെയര്‍ ബെല്‍ട്ട് സംവിധാനം ഒരുക്കിയിട്ടുണ്ട്. 56 ചെക്കിങ് കൗണ്ടറുകളാണ് ഇവിടെയുള്ളത്. ഒന്നാം ടെര്‍മിനലിന് മുന്‍വശത്തായി പ്രത്യേകം തയാറാക്കിയ വേദിയില്‍ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."