ഇവര്‍ തന്നെയാണ് നാടിന്റെ പോരാളികള്‍...സമരച്ചൂടിനിടെ പരിസരം വൃത്തിയാക്കിയും ജാമിഅ വിദ്യാര്‍ഥികള്‍
ന്യൂഡല്‍ഹി: ഇനിയും നിലക്കാത്ത സമരച്ചൂടിനിടെ കാമ്പസും പരസരവും വൃത്തിയാക്കി ജാമിഅയിലെ വിദ്യാര്‍ഥികള്‍. സമരത്തിന്റെയും പൊലിസ് അഴിഞ്ഞാട്ടത്തിന്റെയും ശേഷിപ്പുകള്‍ വിദ്യാര്‍ഥികള്‍ പെറുക്കി മാറ്റുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ആഖിബ് റസ ഖാനാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലിസ് ക്രൂരമായ അതിക്രമമായിരുന്നു ഞായറാഴ്ച രാത്രി നടത്തിയത്. പൊലിസ് അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്.
This is such a thoughtful gesture.#JamiaMilliaIslamia students cleaning the road in front of the University after #CAAProtests
— ????? ???? ???? (@aaqibrk) December 16, 2019
Moments like these make this University what it is. Trolls can say whatever.
More power to all the students of this beautiful country. (1/2) pic.twitter.com/slNaoLb6HP
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."