അഭിമുഖം നാളെ
ആലപ്പുഴ: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്ക് ജോലി അഭിമുഖം നടക്കുന്നു. നാളെ രാവിലെ 10നാണ് അഭിമുഖം. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. ട്രെയിനിങ് അസിസ്റ്റന്റിന് എം.ബി.എഎം.സി.എ, ഒന്നു മുതല്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ട്രെയിനര്‍ മൊബൈല്‍ ഹാന്‍ഡ് സെറ്റ് റിപ്പയറിന് ഐ.ടി.ഐ. ഡിപ്ലോമബി.ടെകും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും ട്രെയിനര്‍ മെഡിക്കല്‍ സെയില്‍സ് റെപ്രസെന്റ്‌റേറ്റീവിന് എം.ബി.എ.ബിരുദവും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും. മാര്‍ക്കറ്റിങ് ഓഫീസര്‍ക്ക് യോഗ്യത എം.ബി.എ.ബിരുദവും ഒന്നു മുതല്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും. ട്രെയിനര്‍ ബ്യൂട്ടീഷന് യോഗ്യത ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവും. സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍ എം.ബി.എ.ഗ്രാജുവേറ്റും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും. ട്രെയിനര്‍ (സ്ത്രീകള്‍) ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം, ഇംഗ്ലീഷില്‍ പരിജ്ഞാനം. പ്രായപരിധി 28 വയസ്. 18 വയസ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ംംം.ലാുഹീ്യമയശഹശ്യേരലിേൃല.ീൃഴ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുവദിച്ച സമയത്ത് അതത് സെന്ററില്‍ നേരിട്ടെത്തി 250 രൂപ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്കും തൊഴില്‍ ദാതാക്കളായി വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 04772230624.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."