കാരാട്ട് റസാഖ് എം.എല്‍.എക്കെതിരേ മുസ്ലിം ലീഗ് പ്രക്ഷോഭത്തിന്
കൊടുവള്ളി: മുസ്ലിം ലീഗ് കൊടുവള്ളി പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയായിരിക്കെ കാരാട്ട് റസാഖ് എം.എല്‍.എ കൈവശം വച്ച 10 ലക്ഷം രൂപ പാര്‍ട്ടി ഫണ്ട് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു.
പാര്‍ട്ടി വിട്ട് എല്‍.ഡി.എഫ് സ്വതന്ത്ര എം.എല്‍.എയായി വിജയിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും തുക തിരികെ നല്കാന് എം.എല്‍.എ തയാറാകാത്തത് മൂലമാണ് പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി വിട്ടപ്പോള്‍ തന്നെ പണം ആവശ്യപ്പെട്ട് കാരാട്ട് റസാഖിനെ സമീപിച്ചിരുന്നു. എം.എല്‍.എ ആയതിന് ശേഷവും മധ്യസ്ഥര്‍ മുഖേന പലതവണ ബന്ധപ്പെട്ടിരുന്നതായും നേതാക്കള്‍ പറഞ്ഞു. പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് 28ന് വൈകിട്ട് നാലിന് എം.എല്‍.എ ഓഫിസിന് മുന്നില്‍ മുസ്ലിം ലീഗ് ധര്‍ണ നടത്തും. വാര്‍ത്താസമ്മേളനത്തില്‍ മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളായ വി.കെ അബ്ദു ഹാജി, കെ.കെ.എ ഖാദര്‍, അലി മാനിപുരം, വി.എ റഹ്മാന്, കെ.സി മുഹമ്മദ് മാസ്റ്റര്‍, നാസര്‍ എടക്കണ്ടി, ടി.പി നാസര്‍, ശംസു കളത്തിങ്ങല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."