HOME
DETAILS
MAL
വെള്ളിയോട് വീണ്ടും ലീഗ് പതാക നശിപ്പിച്ചു; അക്രമികള്‍ക്കെതിരേ നടപടി വേണമെന്ന് സര്‍വകക്ഷി യോഗം
backup
August 04 2017 | 09:08 AM
വാണിമേല്‍: കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് പതാകകള്‍ കീറി നശിപ്പിച്ച വെള്ളിയോട് പ്രദേശത്ത് വീണ്ടും പതാക നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് ലീഗ് പതാക വീണ്ടും കീറിയത്.
സമാധാനം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് ബോധപൂര്‍വം കുഴപ്പം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് കരുതുന്നു. അക്രമികളെ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് സര്‍വകക്ഷി യോഗം പൊലിസ് മേധാവികളോട് ആവശ്യപ്പെട്ടു.
സംഘര്‍ഷത്തിന് ശ്രമിക്കുന്നവര്‍ ഏത് പാര്‍ട്ടിക്കാരായാലും ഒരു നിലക്കും സംരക്ഷിക്കരുതെന്ന് യോഗത്തില്‍ തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്റ് ഒ.സി ജയന് അധ്യക്ഷനായി. ജന പ്രതിനിധികളും, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."