വിടപറഞ്ഞത് പ്രാദേശിക പത്രപ്രവര്‍ത്തന രംഗത്തെ ആദ്യകാല സൂര്യ തേജസ്
കുറ്റ്യാടി: ഇന്നലെ വിടപറഞ്ഞ എന്‍.സി.കണ്ണന്‍ മാസ്റ്റര്‍ മേഖലയിലെ ആദ്യകാല പത്രപ്രവര്‍ത്തന രംഗത്തെ സൂര്യ തേജസ്സായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ പ്രാദേശിക ലേഖകനായി ദീര്‍ഘകാലം സേവനം അര്‍പ്പിച്ച കണ്ണന്‍മാസ്റ്റര്‍ പുതിയ തലമുറയിലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് മാതൃകയും വഴികാട്ടിയുമായിരുന്നു.
ഇന്റര്‍നെറ്റും ഇ-മെയില്‍ സംവിധാനവും ഒന്നുമില്ലാതിരുന്ന അക്കാലത്ത് മേഖലയിലെ കുന്നുകളും മലകളും താണ്ടി ശേഖരിക്കുന്ന വാര്‍ത്ത കോഴിക്കാട്ടേക്കുള്ള ബസുകളില്‍ കൊടുത്തുവിട്ടാണ് പത്ര ഓഫിസുകളില്‍ എത്തിച്ചിരുന്നത്. അധ്യാപകന്‍ സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീനിലകളില്‍ തന്റെ സാന്നിധ്യം തെളിയിച്ച കണ്ണന്‍ മാസ്റ്റര്‍ ഈ അടുത്ത ദിവങ്ങള്‍ക്ക് മുന്‍പ് വരെ കുറ്റ്യാടിയിലെ പ്രാദേശിക പത്രപ്രവര്‍ത്തകരുമായി സൗഹൃദബന്ധം പുലര്‍ത്തിയിരുന്നു.
കുറ്റ്യാടി പ്രസ് ഫോറത്തിന്റെ ഉപദേശകനും നിറസാന്നിധ്യവുമായിരുന്ന കണ്ണന്‍മാസ്റ്റര്‍ക്ക് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി നീണ്ടകാലത്തെ സൗഹൃദ ബന്ധമുണ്ടായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കണ്ണന്‍മാസ്റ്റര്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായത്. കുറ്റ്യാടി പ്രസ്‌ഫോറത്തിന്റ ട്രഷററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച കണ്ണന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ കുറ്റ്യാടി പ്രസ് ഫോറം അനുശോചിച്ചു.
സി.കെ അബു അധ്യക്ഷനായി. ശ്രീജേഷ് ഊരത്ത്, ശങ്കരന്‍ പൂക്കാട്, പി. അബ്ദുള്‍റസാഖ്, കെ. മുകുന്ദന്‍, കെ.വി ശശി, പി.സി രാജന്‍, പി.പി ദിനേശന്‍, എസ്.കെ മൂസ, സി.വി മൊയ്തു, സമീര്‍ പൂമുഖം, സി.പി രഘുനാഥ്, ആര്‍.കെ സുഗുണന്‍, അര്‍ജുനന്‍ യു.കെ, ബിജു വളയന്നൂര്‍ പ്രസംഗിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."