HOME
DETAILS
MAL
പൗരത്വ നിയമത്തിനെതിരെ ഹരജി പ്രളയം; അതൃപ്തി പ്രകടിപ്പിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്
backup
December 17 2019 | 07:12 AM
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരായ ഹരജികളുടെ ആധിക്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്. ഹരജികളുടെ പ്രളയം അലോസരപ്പെടുത്തുന്നുവെന്നും ഇത് വിചാരണ കോടതിയല്ലെന്നും അടിയന്തരമായി ഇടപെടാനാവില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു. ആദ്യം ഹൈക്കോടതിയെ സമീപിക്കൂവെന്നും പരാതിക്കാരോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
നിയമത്തിനെതിരെ പ്രതിഷേധം ഉന്നയിച്ച് നിരവധി ഹരജികളാണ് പരമോന്നത കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.
മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ്ങാണ് ജാമിഅ മില്ലിയ സംഘര്‍ഷം സുപ്രിം കോടതിയില്‍ ഉന്നയിച്ചത്. വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് വേട്ടക്കെതിരെ ഹ്യൂമന്‍ റൈറ്സ് ലോയേഴ്സ് നെറ്റ്വര്‍ക്ക് അടക്കം സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."