HOME
DETAILS
MAL
സൈബര്‍ കുറ്റങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണം നടത്തി
backup
August 04 2017 | 09:08 AM
ഫറോക്ക് : ഫാറൂഖ് കോളജ് വിമന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണംനടത്തി.
സൈബര്‍ ഫോറന്‍സിക് വിദഗ്ദന് ഡോ.പി.വിനോദ് ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ഫോണ്‍, ഫേസ്ബുക്ക് , വാട്ട്സ്ആപ്പ് തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ പാലിക്കണം. ഇന്ത്യയില്‍ നിലവിലുള്ള ഐ.ടി നിയമ പ്രകാരമുള്ള ശിക്ഷാ നടപടികള്‍ അവയുടെ ആവശ്യകത എന്നിവയെ കുറിച്ച് അവബോധം വേണം തുടങ്ങി നിരവധി കാര്യങ്ങള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുമായി അദ്ധേഹം പങ്കുവച്ചു.
ചടങ്ങില്‍ വിവിധ വിഷയങ്ങളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു.
പരിപാടിയില്‍ ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊ.ഇ.പി ഇമ്പിച്ചി കോയ അധ്യക്ഷനായി. ചടങ്ങില്‍ വുമണ്‍ സെല്‍കോഡിനേറ്റര്‍ ഡോ.ലക്ഷ്മി പ്രദീപ്, പ്രൊ: കൃഷ്ണ റാണി നേത്യത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."