HOME
DETAILS
MAL
ഇന്ത്യയെ തകര്‍ക്കാന്‍ ഫാസിസവും കമ്മ്യൂണിസവും ഒന്നിച്ച് ശ്രമിക്കുന്നുവെന്ന്
backup
August 04 2017 | 09:08 AM
മുക്കം: ഇന്ത്യയുടെ മതേതരത്വ സ്വഭാവവും അഖണ്ഡതയും തകര്‍ക്കുവാന്‍ ഫാസിസ്റ്റ് ശക്തികളായ ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ചു ശ്രമിക്കുകയാണന്ന് മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്റര്‍.
കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായ് മേഖലാ മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ ഭാഷാസമര അനുസ്മരണ സമ്മേളനവും മുസ്ലിം ലീഗ് ഓഫിസ് ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.പി ഹൈദ്രൂസ് അധ്യക്ഷനായി. പി.സി അബൂബക്കര്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. യൂനുസ് പുത്തലത്ത്, കെ. കോയ, വി.എ റഷീദ്, എം.പി.കെ അബ്ദുല്‍ ബര്, എ.കെ സാദിഖ്, ടി.വി ഇസ്മായില്‍, ഗസീബ് ചാലൂളി, പി.പി അബൂബക്കര്‍, എ.പി ബാപ്പു, കവണഞ്ചേരി അബൂബക്കര്‍, പി.എം അബ്ദുല്‍ അസീസ്, മുനീര്‍ ആലുങ്ങല്‍, കെ. മുജീബ്, ഗഫൂര്‍ തേക്കുംകണ്ടി, പി.പി ശിഹാബ്, റഹൂഫ് കൊളക്കാടന്‍, എ.പി റിഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."