HOME
DETAILS
MAL
വൈകല്യം തളര്‍ത്തിയില്ല; ഇരട്ട സ്വര്‍ണവുമായി മുഹമ്മദ് ബാസില്‍
backup
December 12 2018 | 03:12 AM
തേഞ്ഞിപ്പലം: വലത് കൈയിന്റെ അപൂര്‍ണത അവഗണിച്ച് ശക്തി മുഴുവന്‍ കാലിലേക്കാവാഹിച്ച് കുതിക്കുകയാണ് വെളിയംകോട് ഉമരി ഇംഗ്ലീഷ് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ബാസില്‍. 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടിയ ഈ മിടുക്കന്‍ റിലേ മത്സരത്തില്‍ വെങ്കലം കരസ്ഥമാക്കി.
മൂന്നാം തവണയാണ് ബാസില്‍ സി.ബി.എസ്.ഇ മീറ്റില്‍ പങ്കെടുക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ 100 മീറ്റര്‍, 200 മീറ്റര്‍ എന്നീ മത്സരങ്ങളില്‍ വെങ്കലം നേടിയിരുന്ന ബാസില്‍ ഈ വര്‍ഷം സ്വര്‍ണത്തില്‍ മുത്തമിട്ടാണ് മടങ്ങുന്നത്. തവനൂര്‍ സ്വദേശി മുഹമ്മദ് അനസാണ് പരിശീലകന്‍.
വെളിയംകോട് കളത്തിങ്കല്‍ സിറാജിന്റെയും സീനത്തിന്റെയും മകനാണ് ഈ പതിമൂന്നുകാരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."