45000 വീടുകൡ തുണിസഞ്ചികള്‍ നല്‍കും
കണ്ണൂര്‍: കണ്ണൂര്‍ നിയമസഭാ മണ്ഡല വികസന പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുമായി സഹകരിച്ച് മണ്ഡലത്തിലെ 45000 വീടുകളില്‍ തുണിസഞ്ചികള്‍ തയാറാക്കി വിതരണം ചെയ്യും.
പ്ലാസ്റ്റിക് മാലിന്യത്തിനെതിരേയുള്ള ബഹുജന കാംപയിനെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിനും പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കി മണ്ണിനെയും ജലാശയങ്ങളെയും സംരക്ഷിക്കുകയുമാണു പദ്ധതിയുടെ ലക്ഷ്യം. സഞ്ചി തയ്ക്കാന്‍ പറ്റുന്ന അലക്കി വൃത്തിയാക്കിയ സാരികള്‍, നേരിയ ബെഡ്ഷീറ്റുകള്‍, മറ്റു തുണികള്‍ എന്നിവ യുദ്ധവിരുദ്ധ ദിനമായ ആറിനു ആദ്യഘട്ടമെന്ന നിലയില്‍ മുണ്ടേരി പഞ്ചായത്തിലെ വീടുകളില്‍ നിന്നു കുടുംബശ്രീ പ്രവര്‍ത്തകര്‍ ശേഖരിക്കും. തയാറാക്കിയ തുണി സഞ്ചികള്‍ അതാതു വീടുകളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനു മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും തുണി സഞ്ചി എത്തിയതിന്റെ പ്രഖ്യാപനം നടത്തും. വീടുകളില്‍ നിന്നു തുണി സഞ്ചി ശേഖരിക്കുന്നതിന്റെ ഉദ്ഘാടനം ആറിനു രാവിലെ ഒന്‍പതിന് കാഞ്ഞിരോട് തെരുവില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കുമെന്നു കണ്ണൂര്‍ മണ്ഡലം വികസന സമിതി കണ്‍വീനര്‍ എന്‍. ചന്ദ്രന്‍, യു. ബാബു ഗോപിനാഥ്, കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം. സുര്‍ജിത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."