HOME
DETAILS

കോര്‍പറേഷന്‍ യോഗം; ചേലോറയിലെ പ്ലാസ്റ്റിക് ഷണ്ടിങ് യൂനിറ്റ് വൈകും

  
backup
August 04 2017 | 10:08 AM

%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%9a%e0%b5%87%e0%b4%b2%e0%b5%8b%e0%b4%b1


കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്റെ ചേലോറ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് ഷണ്ടിങ് യൂനിറ്റിനായി കണ്ടെത്തിയ സ്ഥലം വീണ്ടും മാറ്റാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം.
ഇതിനായി ചേലോറയില്‍ തന്നെ പുതിയ സ്ഥലം കണ്ടെത്തണമെന്നാണ് പുതിയ ആവശ്യം. നേരത്തെ കണ്ടെത്തിയ സ്ഥലം റോഡരികിലാണെന്നതിനാല്‍ മാറ്റാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇതോടെ ചേലോറയിലെ പ്ലാസ്റ്റിക് ഷണ്ടിങ് യൂനിറ്റ് ഇനിയും വൈകും. ഇതിനിടയില്‍ മറ്റൊരു ഡിവിഷനിലേക്ക് യൂനിറ്റ് നീക്കാനുള്ള ശ്രമവും നടന്നിരുന്നു. എന്നാല്‍ ഇതിനെ പ്രതിപക്ഷ അംഗങ്ങള്‍ നിരാകരിച്ചു. തുടര്‍ന്നാണ് ചേലോറയില്‍ തന്നെ ഇതിനുള്ള സ്ഥലം കണ്ടെത്താന്‍ തീരുമാനിച്ചത്. 23 ഏക്കര്‍ സ്ഥലത്താണ് ചേലോറ മാലിന്യസംസ്‌കരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.44 ലക്ഷം രൂപയാണ് യൂനിറ്റിന്റെ നിര്‍മാണത്തിനായി അസി.എന്‍ജിനിയര്‍ കണക്കാക്കിയിരിക്കുന്നത്.
കോര്‍പറേഷന്‍ പരിധിയില്‍ ബങ്കുകള്‍ കൈമാറ്റം ചെയ്യുന്നതില്‍ പൊതുമാനദണ്ഡത്തിന് രൂപം നല്‍കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതിനായി സര്‍വകക്ഷിയോഗം ചേരും. ബങ്കുകള്‍ കൈമാറ്റം ചെയ്യാന്‍ അനുമതി ചോദിക്കുന്നതില്‍ സാമ്പത്തിക താല്‍പര്യങ്ങളാണെന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നഗരത്തിലെ മൂന്ന് ഇ-ടോയ്‌ലറ്റുകളുടെ നാളിതുവരെയുള്ള വെള്ളത്തിന്റെ കുടിശിക നല്‍കാത്തതിനാല്‍ നടത്തിപ്പ് ചുമതല കൈമാറ്റം ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ട്. വൈദ്യുതി കുടിശ്ശിക അടച്ചു തീര്‍ത്തിട്ടുണ്ട്. കുടിശിക നല്‍കിയതിനുശേഷം ആന്വല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് ഇറാം സയന്റിഫിക് എന്ന സ്ഥാപനത്തിന് നല്‍കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 4,90,000 രൂപ ചെലവിലാണ് നിര്‍മാണം. ലൈഫ് മിഷന്‍ പദ്ധതിയുടെ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത അര്‍ഹരായവര്‍ക്ക് വരുന്ന 10ാം തിയതിക്കുള്ളില്‍ അപ്പീല്‍ കമ്മിറ്റിയുമായി ബന്ധപ്പെടാന്‍ അവസരമുണ്ടെന്നും മേയര്‍ യോഗത്തില്‍ അറിയിച്ചു. 2009 മുതല്‍ 2015 വരെ നടപ്പാക്കിയ ഇ.എം.എസ് ഭവന പദ്ധതി പൂര്‍ത്തിയായ സാഹചര്യത്തില്‍ നഗരസഭാ വിഹിതത്തില്‍ നിന്നു പിന്‍വലിച്ച് ജില്ലാബാങ്കില്‍ നിക്ഷേപിച്ച തുക ലൈഫ് മിഷനിലേക്ക് അനുവദിക്കാന്‍ അപേക്ഷിക്കാനും യോഗത്തില്‍ തീരുമാനിച്ചു. കോര്‍പറേഷന്‍ പുതിയ കെട്ടിടം നിര്‍മിക്കാന്‍ പഴയത് പൊളിച്ചു മാറ്റണമെന്നിരിക്കെ ഓഫിസിന്റെ ഒരു ഭാഗം തെക്കിബസാറിലെ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍ കെട്ടിടത്തിലേക്ക് താല്‍ക്കാലികമായി മാറ്റും. പുതിയ കെട്ടിടത്തിന്റെ സ്ട്രക്ചറല്‍ ഡ്രോയിങ് സൂക്ഷ്മപരിശോധന നടത്താന്‍ തൃശൂര്‍ ഗവ. എന്‍ജിനിയറിങ് കോളജിലേക്ക് അയച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  24 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  24 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  24 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  24 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  24 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  24 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  24 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  24 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  24 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  24 days ago