ഞങ്ങളെന്തിന് പാകിസ്താനികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണം, ഇത്തരം വെല്ലുവിളികള്‍ കൊണ്ട് മോദി എന്താണ് അര്‍ത്ഥമാക്കുന്നത് - രൂക്ഷ വിമര്‍ശനവുമായി ചിദംബരം
ന്യൂഡല്‍ഹി: പാകിസ്താനികള്‍ക്ക് കോണ്‍ഗ്രസ് പൗരത്വം നല്‍കുമോ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. 'ഞങ്ങളെന്തിനാണ് പാകിസ്താന് പൗരത്വമുള്ളവരെ ഇന്ത്യന്‍ പൗരന്മാരാക്കുന്നത്. പ്രതിപക്ഷത്തോട് ഇത്തരം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിന്റെ അര്‍ത്ഥമെന്താണ്'- ചിദംബരം ചോദിച്ചു.
പുതിയ തലമുറയുടെ നിലപാടില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
'പുതിയ തലമുറ വിശാല മനസ്ക്കരും മതേതരവാദികളും സഹിഷ്ണുതയുള്ളവരും മനുഷ്യത്വം പ്രകടിപ്പിക്കുന്നവരുമാണെന്നത് ഏറെ സന്തോഷം പകരുന്ന കാര്യമാണ്. ഇത്തരം മൂല്യങ്ങളെയാണോ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നത്'- മറ്റൊരു ട്വീറ്റില്‍ അദ്ദേഹം കുറിച്ചു.
കോണ്‍ഗ്രസ് രാജ്യത്തെ മുസ്ലിങ്ങള്‍ക്കിടയില്‍ ഭയം പ്രചരിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ മോദി ആരോപിച്ചിരുന്നു. പാകിസ്താനികള്‍ക്ക് കോണ്‍ഗ്രസ് പൗരത്വം നല്‍കുമോ എന്ന് ചോദിച്ച മോദി കശ്മീര്‍ ആര്ക്കിള് 370 പുനഃസ്ഥാപിക്കാന്‍ ധൈര്യമുണ്ടോ എന്നും വെല്ലുവിളിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."