മട്ടന്നൂരിന് മാറ്റം അനിവാര്യം: പി.കെ കുഞ്ഞാലിക്കുട്ടി
മട്ടന്നൂര്‍: മട്ടന്നൂരില്‍ ഇരുപതു വര്‍ഷമായി ഇടതുപക്ഷം ഭരിക്കുന്ന നഗരസഭ പഞ്ചായത്തിനെ പോലും നാണിപ്പിക്കുന്ന ഭരണസമിതിയായി മാറിയിരിക്കുകയാണെന്നു മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മട്ടന്നൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തു നടന്ന യു.ഡി.എഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി വിഹിതം പോലും നിര്‍വഹിക്കാതെ ഫണ്ടിന്റെ പേര് പറഞ്ഞു വികസനത്തെ കൊല്ലുന്ന നടപടി ഒരു ഭരണ സമിതിക്കും ചേര്‍ന്നതല്ല, ആസ്തി വികസനം നടത്താന്‍ കഴിയാത്ത നഗരസഭ എന്തിന് അധികാരത്തിലെത്തണം. മട്ടന്നൂരിന് മാറ്റം അനിവാര്യമാണ്, പ്രാഥമിക സൗകര്യത്തിനു പോലും മുന്‍ഗണന നല്‍കാതെ നഗരസഭ ഇത്രയുംനാള്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും ഇത്തവണ ഇടതു ദുര്‍ഭരണത്തെ തൂത്തെറിയാന്‍ ഞങ്ങള്‍ തയാറായിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എം. ദാമോദരന്‍ അധ്യക്ഷനായി.
നേതാക്കളായ കെ. സുരേന്ദ്രന്‍, എ.പി അബ്ദുല്ലകുട്ടി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുല്‍റഹ്മാന്‍ കല്ലായി, സി.കെ സുബൈര്‍, അബ്ദുല്‍ കരീം ചേലേരി, വി.കെ വമ്പന്‍, അന്‍സാരി തില്ലങ്കേരി, പി.കെ പ്രശാന്ത്, വി.ആര്‍ ഭാസ്‌കരന്‍, ടി.വി രവീന്ദ്രന്‍, കെ.വി ജയചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."