HOME
DETAILS

റേഷന്‍ മുന്‍ഗണനാ ലിസ്റ്റ്; അനര്‍ഹരെ കണ്ടെത്താന്‍ നടപടി

  
backup
August 04 2017 | 10:08 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97%e0%b4%a3%e0%b4%a8%e0%b4%be-%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d-7

 


തളിപ്പറമ്പ്: അനര്‍ഹര്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ ലഭിച്ചതായുള്ള പരാതിയില്‍ അന്വേഷണം ആരംഭിച്ചു.
തെറ്റായ വിവരങ്ങള്‍ നല്‍കി റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്താനാണ് തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി പരിശോധന തുടങ്ങിയത്. എല്ലാവിധ ആഢംബര സൗകര്യങ്ങളുമുള്ള വീടുകളും വാഹനങ്ങളുമുള്ള വീടുകളാണ് പരിശോധിച്ചത്.
സര്‍ക്കാര്‍, പൊതുമേഖല, സഹകരണ ഉദ്യോഗസ്ഥര്‍, നാലു ചക്രവാഹനമുള്ളവര്‍, ആയിരം സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വീടുള്ളവര്‍, ആദായ നികുതി അടക്കുന്നവര്‍, ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ ഹാജരാക്കണമെന്ന നിര്‍ദേശം ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതരുടെ നേതൃത്വത്തില്‍ നേരിട്ട് പരിശോധന തുടങ്ങിയത്. ഇന്നലെ തളിപ്പറമ്പ്, തൃഛംബരം, ഏഴാംമൈല്‍, പ്ലാത്തോട്ടം എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി തെറ്റായ വിവരങ്ങള്‍ നല്‍കിയ കാര്‍ഡുകള്‍ പിടിച്ചെടുത്തു.
ആഢംബര വീടുകളില്‍ താമസിച്ച് രണ്ട് രൂപ അരി വാങ്ങുന്ന കാര്‍ഡ് കൈവശം വച്ചവരോട് വിശദീകരണം നല്‍കാനും നിര്‍ദേശിച്ചു.
താലൂക്ക് സപ്ലൈ ഓഫിസര്‍ എസ്. സാബു ജോസ്, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ.പി ചന്ദ്രശേഖരന്‍, പി. ജയേഷ്, പി. പ്രമോദ് റെയ്ഡില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  25 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  25 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  25 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  25 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  25 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  25 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  25 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  25 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  25 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  25 days ago