കിനാനൂര്‍-കരിന്തളത്ത് ക്രമക്കേടെന്നു പരാതി
നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ കരടു ഗുണഭോക്തൃ ലിസ്റ്റില്‍ വ്യാപക ക്രമക്കേട് നടന്നതായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. ഇതിനെതിരേ ഒന്പതിനു രാവിലെ 10നു പഞ്ചായത്ത് ഓഫിസിലേക്കു മാര്‍ച്ച് നടത്താനും നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചു. പഞ്ചായത്തിലെ ലിസ്റ്റില്‍ നിന്നു അര്‍ഹര്‍ പുറത്തായപ്പോള്‍ അനര്‍ഹര്‍ വ്യാപകമായി കയറിക്കൂടി. പദ്ധതിക്കായി നിര്‍ദേശിക്കപ്പെട്ട മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറന്നതായും മണ്ഡലം നേതൃയോഗം ആരോപിച്ചു. യോഗത്തില്‍ പ്രസിഡന്റ് സി.വി ഗോപകുമാര്‍ അധ്യക്ഷനായി. കെ.കെ നാരായണന്, സി.വി ഭാവനന്‍, ഇ. തമ്പാന് നായര്‍, കെ.പി ബാലകൃഷ്ണന്, യു.വി അബ്ദുല്‍ റഹ്മാന്, അജയന് വേളൂര്‍, ദിനേശന് പെരിയങ്ങാനം, ഉമേശന് വേളൂര്‍, ശ്രീജിത്ത് ചോയ്യംകോട്, വി. കൃഷ്ണന്, എം. ഭാസ്കരന്, ബാബു ചേമ്പേന, കെ.പി ചിത്രലേഖ, സി.വി ബാലകൃഷ്ണന്, ലിസി വര്‍ക്കി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."