സൽമാൻ രാജാവുമായി മലേഷ്യൻ പ്രധാനമന്ത്രി സംഭാഷണം നടത്തി
റിയാദ്: മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവുമായി ടെലഫോണിൽ ബന്ധപ്പെട്ടു. സംഭാഷണത്തിൽ ഓർഗനൈനേഷൻ ഇസ്‌ലാമിക് കോർപറേഷനുമായും ഒ ഐ സി മുഖേന ഇസ്‌ലാമിക സഖ്യവുമായതും സഹകരിക്കുന്നതിന്റെ ആവശ്യകത സൽമാൻ രാജാവ് മലേഷ്യൻ പ്രധാനമന്ത്രിയോട് വ്യക്തമാക്കിയതായി സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. മലേഷ്യയും സഊദി അറേബ്യയും തമ്മിലുള്ള ബന്ധം ഊഷമളമാക്കുന്നതിനെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്‌തതായും സഊദി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഇസ്‌ലാമിക രാജ്യങ്ങളിലേയും ആഗോള മുസ്‌ലിംകളുടെയും വിവിധ വിഷയങ്ങളിൽ നിലവിലെ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷൻ (ഒഐസി) വേണ്ട രീതിയിൽ ഇടപെടുന്നില്ലെന്ന കാഴ്ചപ്പാടിനെ തുടർന്ന് മലേഷ്യയുടെ നേതൃത്വത്തിൽ പുതിയ സഖ്യം രൂപീകരിക്കാനുള്ള നീക്കത്തിനിടെ സഊദിയടക്കമുള്ള ഗൾഫ് രാഷ്‌ട്രങ്ങൾ അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. ലോകത്താകമാനമുള്ള മുസ്‌ലിംകളുടെ വിവിധ വിഷയങ്ങളിൽ പരാജയപ്പെട്ട ഒഐസി ക്ക് ബദലായി പുതിയ സഖ്യം രൂപീകരിക്കുമെന്ന മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദിന്റെ പ്രസ്ഥാവന ഗൗരവമായാണ് സഊദിയടക്കമുള്ള അറബ് രാജ്യങ്ങൾ കാണുന്നത്. ഇതിനു പിന്നാലെ മലേഷ്യയുമായി ചേർന്ന് നിന്ന പാകിസ്ഥാനെ ഇതിൽ നിന്നും അറബ് രാജ്യങ്ങൾ പിന്തിരിപ്പിച്ചതായുള്ള വാർത്തകളും പുറത്ത് വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."